ന്യൂസ് ഡെസ്ക്-
കൊച്ചി :
യുവതാരം ടൊവിനോ തോമസ് മിനി കൂപ്പറിന്റെ ഏറ്റവും പുതിയ മോഡല്‍ സ്വന്തമാക്കി. ബ്രിട്ടീഷ് വാഹന നിര്‍മ്മാതാക്കളായ മിനി കൂപ്പര്‍ ലിമിറ്റഡ് സൈഡ്വാക്ക് എഡിഷന് 44.90 ലക്ഷം രൂപ എക്സ് ഷോറൂം വിലയുണ്ട്. ഭാര്യ ലിഡിയയും മക്കളായ ഇസയ്ക്കും തഹാനുമൊപ്പം കൊച്ചിയിലെ മിനി ഷോറൂമിലെത്തിയാണ് താരം തന്റെ പ്രിയ വാഹനം സ്വന്തമാക്കിയത്. നീല നിറത്തിലുള്ള കാര്‍ ബോഡിയില്‍ മെഷ് ഫാബ്രിക് ഡിസൈനോട് കൂടിയ രണ്ട് ബ്ലാക്ക് സ്ട്രൈപ്സ് ബോഡി ഗ്രാഫിക്സ് ആയി വരുന്നുണ്ട്. ഇന്ത്യയിലേക്കായി അനുവദിച്ച 15 എണ്ണത്തില്‍ ഒന്നാണ് ടൊവിനോ സ്വന്തമാക്കിയത്.
വളരെയധികം പ്രത്യേകതകളാണ് വാഹനത്തിനുള്ളത്. എല്‍ഇഡി ലൈറ്റിങ്, ആംബിയന്റെ ലൈറ്റിങ്, വാതില്‍ തുറക്കുമ്പോള്‍ തിളങ്ങുന്ന ലോഗോ എന്നിവടയങ്ങിയ മിനി എക്സൈറ്റ്മെന്റ് പാക്കേജും മിനി കണ്‍വെര്‍ട്ടബ്ള്‍ സൈഡ്വോക്ക് എഡീഷന്റെ ഭാഗമാണ്. കൂടാതെ മിനി യുവേഴ്സ് കലക്ഷനില്‍ നിന്നുള്ള ലതര്‍ അപ്ഹോള്‍സ്ട്രിയും സ്പോര്‍ട് ലതര്‍ സ്റ്റീയറിങ് വീലും അകത്തളത്തില്‍ കോണ്ട്രാസ്റ്റ് സ്റ്റിച്ചിങ്ങോടെ ആന്ത്രസൈറ്റ് ഫിനിഷും പ്രത്യേകതയാണ്.
മണിക്കൂറില്‍ 230 കിലോമീറ്റര്‍ പരമാവതി വേഗതയുള്ള കാര്‍ വെറും 7.1 സെക്കന്‍ഡിനുള്ളില്‍ മണിക്കൂറില്‍ 100 കിലോമീറ്റര്‍ വേഗം കൈവരിക്കും. സോഷ്യല്‍ മീഡിയയില്‍ വൈറലാവുകയാണ് താരത്തിന്റെ ചിത്രങ്ങള്‍. മമ്മൂട്ടിക്കും കുഞ്ചാക്കോ ബോബനും ജയസൂര്യയ്ക്കും മിനികൂപ്പര്‍ സ്വന്തമാക്കിയിരുന്നു. യുവതാരങ്ങള്‍ക്കിടയില്‍ വാഹന പ്രമികളില് ഒരാളായ ടൊവിനോയുടെ ശേഖരത്തില്‍ ഹോണ്ട സിറ്റി മുതല്‍ ബിഎംഡബ്ല്യു സെവന് സീരീസ് വരെയുള്ള കാറുകളുണ്ട്. ഇപ്പൊള്‍ ഇതാ പുതിയൊരാള് കൂടി.