എ എസ് ദിനേശ്-
കൊച്ചി:
അനൂപ് മേനോനെ പ്രധാന കഥാപാത്രമാക്കി ബിബിന്‍ കൃഷ്ണ രചനയും സംവിധാനവും നിര്‍വ്വഹിക്കുന്ന 'ട്വന്റി വണ്‍ ഗ്രാംസ്' എന്ന ചിത്രത്തിലെ വീഡിയോ ഗാനം സൈന മ്യൂസിക്കിലൂടെ റിലീസായി.
ഒരു ഇന്‍വെസ്റ്റിഗേഷന്‍ ത്രില്ലര്‍ ചിത്രമായി ഒരുക്കിയിട്ടുള്ള ഇതിലെ 'വിജനമാം താഴ്വാരം...' എന്നാരംഭിക്കുന്ന വീഡിയോ ഗാനമാണ് സൈന മ്യൂസിക്കിലൂടെ പ്രേക്ഷകരുടെ മുന്നിലെത്തിച്ചത്.
കേന്ദ്ര കഥാപാത്രമായ അനൂപ് മേനോനെ കൂടാതെ ലിയോണ ലിഷോയ്, അനു മോഹന്‍, രഞ്ജി പണിക്കര്‍, രഞ്ജിത്, ലെന, നന്ദു, ശങ്കര്‍ രാമകൃഷ്ണന്, ചന്ദുനാഥ്, മാനസ രാധാകൃഷ്ണന്, പ്രശാന്ത് അലക്സാണ്ടര്‍, ജീവ ജോസഫ്, മേഘനാഥ റിനീഷ്, അജി ജോണ്‍, വിവേക് അനിരുദ്ധ്, മറീന മൈക്കല്‍, ബിനീഷ് ബാസ്റ്റിന്, ദിലീപ് നമ്പ്യാര്‍, നോബിള്‍ ജേക്കബ് തുടങ്ങിയ പ്രമുഖന് അഭിനയിക്കുന്നു.
ഛായാഗ്രഹണം- ജിത്തു ദാമോദര്‍, എഡിറ്റിംഗ്- അപ്പു എന്‍ ഭട്ടതിരി, സംഗീതം- ദീപക് ദേവ്, നിര്‍മ്മാണം- റിനീഷ് കെ എന്‍.
Online PR - CinemaNewsAgency.Com