സി എന്‍ എ-
കൊച്ചി:
സെന്തില്‍ കൃഷ്ണ, ഹരീഷ് പേരടി എന്നിവരെ പ്രധാനകഥാപാത്രങ്ങളാക്കി കണ്ണന് താമരക്കുളം സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് 'ഉടുമ്പ്'.
'ആടുപുലിയാട്ടം', 'അച്ചായന്‍സ്', 'പട്ടാഭിരാമന്' എന്നീ ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ കണ്ണന് താമരക്കുളം ഒരു ഡാര്‍ക്ക് ത്രില്ലറായി ഒരുക്കുന്ന ചിത്രത്തില്‍ സെന്തിലിനൊപ്പം അലന്‍സിയര്‍ ലോപ്പസ്, ധര്മ്മജന് ബോള്‍ഗാട്ടി, സാജല്‍ സുദര്ശന്, മന്‍രാജ്, മുഹമ്മദ് ഫൈസല്‍, വി.കെ ബൈജു, ജിബിന്‍ സാഹിബ്, എല്‍ദോ ടി.ടി, എന്‍.എം ബാദുഷ, പുതുമുഖങ്ങളായ ആഞ്ചലീന, യാമി, ശ്രേയ അയ്യര്‍ തുടങ്ങിയവരും അഭിനയിക്കുന്നു.
ചിത്രത്തിന്റെ തിരക്കഥ ഒരുക്കുന്നത് നവാഗതരായ അനീഷ് സഹദേവനും ശ്രീജിത്ത് ശശിധരനും ചേര്‍ന്നാണ്. രവിചന്ദ്രനാണ് ഛായാഗ്രഹണം നിര്‍വഹിക്കുന്നത്. 24 മോഷന്‍ ഫിലിംസും കെ.റ്റി മൂവി ഹൗസും ചേര്‍ന്നാണ് ചിത്രത്തിന്റെ നിര്‍മ്മാണം നിര്‍വ്വഹിക്കുന്നത്. ലൈന്‍ പ്രൊഡ്യൂസര്‍- ബാദുഷ, സംഗീതം- സാനന്ദ് ജോര്‍ജ് ഗ്രേസ്, എഡിറ്റിങ്- വി.ടി ശ്രീജിത്ത്.
ഏറെ വൈലന്‍സിന് പ്രാധാന്യമുള്ള ചിത്രത്തില്‍ ബ്രൂസ്ലീ രാജേഷ് ആക്ഷന്‍ കൈകാര്യം ചെയ്യുന്നത്.
കലാ സംവിധാനം- സഹസ് ബാല, അസോസിയേറ്റ് ഡയറക്ടര്‍- സുരേഷ് ഇളമ്പല്‍, പ്രൊഡക്ഷന്‍ കണ്‍ഡ്രോളര്‍- അഭിലാഷ് അര്ജുന്, ഗാനരചന- രാജീവ് ആലുങ്കല്‍ & ഹരി നാരായണന്, മേക്കപ്പ്- പ്രദീപ് രംഗന്, കോസ്റ്റ്യൂം- സുല്‍ത്താന റസാഖ്, പി.ആര്.ഒ- പി. ശിവപ്രസാദ്, സുനിത സുനില്‍, സ്റ്റില്‍സ്- ശ്രീജിത്ത് ചെട്ടിപ്പടി എന്നിവരാണ് മറ്റ് അണിയറ പ്രവര്‍ത്തകര്‍. ജൂണില്‍ ചിത്രം ഒടിടി റിലീസിനെത്തിക്കാനാണ് അണിയറ പ്രവര്‍ത്തകരുടെ ശ്രമം.
Online PR - CNA.