എഎസ് ദിനേശ്-
കൊച്ചി:
പ്രമുഖ താരങ്ങളെ അണി നിരത്തി സ്മിജൂ സണ്ണി സംവിധാനം ചെയ്യുന്ന ചിത്രമാണ് 'ആമ്പിയര്‍ ഫ്രാങ്കോ'.
ശാലേം പ്രൊഡക്ഷന്‍സി ന്റെ ബാനറില്‍ കേര്‍ട്ട് ആന്റണി ഹോഗ് നിര്‍മ്മിക്കുന്ന ഈ ചിത്രത്തിന്റെ പൂജയും സ്വിച്ചോണ്‍ കര്‍മ്മവും എറണാക്കുളം ക്രൗണ്‍ പ്ലാസ ഹോട്ടലില്‍ വെച്ച് രഞ്ജി പണിക്കര്‍,ദിംഗ് വിജയ് സിംഗ് എന്നിവര്‍ ചേര്‍ന്നു നിര്‍വ്വഹിച്ചു.
റാഫി മയ്യനാട് തിരക്കഥ സംഭാഷണമെഴുതുന്ന ഈ ചിത്രത്തിന്റെ ഛായാഗ്രഹണം അനില്‍ നായര്‍ നിര്‍വ്വഹിക്കുന്നു. പി ടി ബിനു എഴുതിയ വരികള്‍ക്ക് അരുണ്‍ ദേവ് സംഗീതം പകരുന്നു. എഡിറ്റര്‍- സിയാന് ശ്രീകാന്ത്.
പ്രൊഡക്ഷന്‍ കണ്ട്രോളര്- സിന്‍ജോ ഒറ്റത്തൈക്കല്‍, പ്രൊജക്റ്റ് ഡിസൈനര്‍- മെല്വിന് ഫിലിപ്പ്, കല- അര്‍ക്കന്‍ എസ് കര്‍മ്മ, മേക്കപ്പ്- നരസിംഹ സ്വാമി, വസ്ത്രാലങ്കാരം- അരുണ്‍ മനോഹര്‍, സ്റ്റില്‍സ്- പ്രേംലാല്‍ പട്ടാഴി, പ്രൊഡക്ഷന്‍ എക്സിക്യൂട്ടീവ്- ജിതേഷ് അഞ്ചുമന.
ജനുവരിയില്‍ പത്തനംതിട്ട, കൊച്ചി, പൊള്ളാച്ചി എന്നിവിടങ്ങളിലായി ചിത്രീകരണം ആരംഭിക്കുന്നു.
വാര്‍ത്ത പ്രചരണം- എഎസ് ദിനേശ്.