CNA
കൊച്ചി:
കൈലാഷ്, സരയു എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി നവാഗതനായ ശ്യാം ശിവരാജന് കഥ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന 'ഉപ്പുമാവ്' ഇന്നു മുതല്‍ പ്രദര്‍ശനത്തിനെത്തിക്കുന്നു.
കാട്ടൂര്‍ ഫിലിംസിന്റെ ബാനറില്‍ പ്രിജി കാട്ടൂര്‍, കെ. അജിത് കുമാര്‍ ചേര്‍ന്ന് നിര്‍മിക്കുന്ന ശിവജി ഗുരുവായൂര്‍, സീമ ജി നായര്‍, ജയശങ്കര്‍, ആദിഷ് പ്രവീണ്‍, മോളി കണ്ണമാലി, ആതിര പ്രവീണ്‍, ഷാജി മാവേലിക്കര, കൊല്ലം ഷാ, മായ, മാസ്റ്റര്‍ സഞ്ജയ്, തസ്ലീമ മുജീബ് തുടങ്ങിയവരാണ് മറ്റു പ്രധാന താരങ്ങള്‍.
കാട്ടൂര്‍ ഫിലിംസിന്റെ ബാനറില്‍ പ്രിജി കാട്ടൂര്‍, കെ. അജിത് കുമാര്‍ ചേര്‍ന്ന് നിര്‍മിക്കുന്ന ഈ ചിത്രത്തിന്റെ ഛായാഗ്രഹണം മാദേഷ് നിര്‍വ്വഹിക്കുന്നു.
രാജന് കാര്‍ത്തികപള്ളി, ഫൈസല്‍ പൊന്നാനി എന്നിവരുടെ വരികള്‍ക്ക് സിബു സുകുമാരന്‍ സംഗീതം പകര്‍ന്നു.
വൈക്കം വിജയലക്ഷ്മി, വിജേഷ് ഗോപാല്‍, അനന്യ ശ്രീഹരി, നിസാം നിജു എന്നിവരാണ് ഗായകര്‍.
എഡിറ്റര്‍- റയാന് ടൈറ്റ്സ്, സംഭാഷണം- ശ്രീമംഗലം വിജയന്, പ്രൊഡക്ഷന്‍ ഡിസൈനര്‍- രാജീവ് സൂര്യന്, പ്രൊഡക്ഷന്‍ കണ്ട്രോളര്- സഞ്ജു എസ് സാഹിബ്, കല- രാജീവന് ഇളമ്പല്‍, മേക്കപ്പ്- അനില്‍ നേമം, വസ്ത്രാലങ്കാരം- സൂര്യ ശ്രീകുമാര്‍, സ്റ്റില്‍സ്- റോയി ലോറന്‍സ്, കൊറിയോഗ്രാഫി- വിനു മാസ്റ്റര്‍, ചീഫ് അസോസിയേറ്റ് ഡയറക്ടര്‍- മഹേഷ് കൃഷ്ണ, അസോസിയേറ്റ് ഡയറക്ടര്‍- റെജി ശ്രീനിവാസന്, അസിസ്റ്റന്റ് ഡയറക്ടര്‍- രാഹുല്‍,
അരോമല്‍, പി ആര് ഒ- എ എസ് ദിനേശ്.
Online PR - CinemaNewsAgency.Com