CNA
തിരു:
മലയാള സിനിമയിലെ എക്കാലത്തെയും മികച്ച സംവിധായകരില്‍ ഒരാളായ ഐ വി ശശിക്ക് ആദരം അര്‍പ്പിച്ചുകൊണ്ട് കൊച്ചിയില്‍ ഒരുക്കുന്ന 'ഉത്സവം 2022' ന്റെ ലോഗോ പ്രകാശനം തിരുവനന്തപുരത്ത് ഐ എഫ് എഫ് കെ ചലച്ചിത്രോത്സവ വേദിയായ നിള തീയേറ്ററില്‍ വെച്ച് ചലച്ചിത്ര അക്കാദമി ചെയര്മാന് രഞ്ജിത്ത്, പ്രമുഖ വ്യവസായിയും ചലച്ചിത്ര നിര്‍മ്മാതാവുമായ എ വി അനൂപിന് നല്കി നിര്‍വ്വഹിച്ചു.
സാംസ്കാരിക ക്ഷേമനിധി ബോര്‍ഡ് ചെയര്‍മാനും നടനും സംവിധായകനുമായ മധുപാല്‍ സംവിധായകരായ ജി എസ് വിജയന്, എം പത്മകുമാര്‍,
പ്രദീപ് ചൊക്ലി, ക്യാമറമാന് വേണുഗോപാല്‍, സൗണ്ട് എന്‍ജിനീയര്‍ ഹരികുമാര്‍, കഥാകൃത്ത് വി ആര് സുധീഷ്, ഗാനരചയിതാവ് ഷിബു ചക്രവര്‍ത്തി, വിപിന്‍ അമേയ, സി എ സുധീര്‍ എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു.
ചലച്ചിത്ര സംസ്കാരിക സംഘടനയായ മാക്ടയും എഫ് സി സി 1983 യും ചേര്‍ന്ന് സംയുക്തമായി സംഘടിപ്പിക്കുന്ന 'ഉത്സവം 2022' ഡിസംബര്‍ 22ന് എറണാകുളത്ത് സെന്‍ട്രല്‍ സ്ക്വയര്‍ മാളില്‍ നടക്കും.
Online PR - CinemaNewsAgency.Com