CNA
കൊച്ചി:
മലയാള സിനിമക്ക് ഓര്‍ത്തു വയ്ക്കാന്‍ ഒരു പിടി നല്ല ചിത്രങ്ങള്‍ ഒരുക്കിയ ഭാവനാസമ്പന്നനായ സംവിധായകന് കമല്‍ സംവിധാനം ചെയ്യുന്ന 'വിവേകാനന്ദന് വൈറലാണ്' എന്ന ചിത്രത്തിന്റെ ചിത്രീകരണം തൊടുപുഴ, കൊച്ചി എന്നിവിടങ്ങളിലായി പൂര്‍ത്തിയായിരിക്കുന്നു.
നെടിയത്ത് പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ നസീബ് നെടിയത്ത്, ഷെല്ലി രാജ് എന്നിവരാണ് ഈ ചിത്രം നിര്‍മ്മിക്കുന്നത്.
കാലിക പ്രാധാന്യമുള്ള ഒരു പ്രമേയം എല്ലാ വിഭാഗങ്ങള്‍ക്കും ഒരുപോലെ ആസ്വദിക്കാവുന്ന രീതിയില്‍ ക്ലീന്‍ എന്റെര്‍ടെയിനറായി അവതരിപ്പിക്കുകയാണ് ഈ ചിത്രത്തിലൂടെ.
സര്‍ക്കാര്‍ ജീവനക്കാരനായ വിവേകാനന്ദന് എന്ന ചെറുപ്പക്കാരന്റെ ജീവിതത്തിലൂടെയാണ് ഈ ചിത്രത്തിന്റെ കടന്നുവരവ്.
വിവേകാനന്ദന്റെ ജീവിതത്തിലേക്ക് പലരീതി കളിലും സാഹചര്യങ്ങളില്ലമായി അഞ്ചു സ്ത്രീകള്‍ കടന്നു വരുന്നതും തുടര്‍ന്നുണ്ടാകുന്ന സംഭവവികാസങ്ങളുമാണ് തികച്ചും സറ്റയറിലൂടെ അവതരിപ്പിക്കുന്നത്.
ഷൈന്‍ ടോം ചാക്കോയാണ് ഈ ചിത്രത്തിലെ കേന്ദ്രകഥാപാത്രമായ വിവേകാനന്ദനെ അവതരിപ്പിക്കുന്നത്.
ജോണി ആന്റണി, സിദ്ധാര്‍ത്ഥ് ശിവ, വിനീത് തട്ടില്‍, ഗ്രേസ് ആന്റണി, സാസ്വിക, മെറീനാ മൈക്കിള്‍, മാലാ പാര്‍വ്വതി, സ്മിനു സിജോ, ശരത് സഭാ, നിയാസ് ബക്കര്‍, റിയാസ് (മറിമായം ഫെയിം) സിനോജ് വര്‍ഗീസ്, മജീദ്, അനുഷ മോഹന്‍, രാധാ ഗോമതി, എന്നിവരും പ്രധാന വേഷങ്ങളിലെത്തുന്നു.
ഹരി നാരായണന്റെ വരികള്‍ക്ക് ബിജിപാല്‍ ഈണം പകര്‍ന്നിരിക്കുന്നു. പ്രകാശ് വേലായുധനാണ് ഛായാഗ്രാഹകന്‍.
എഡിറ്റിംഗ്- രഞ്ജന്‍ ഏബ്രഹാം, പ്രൊഡക്ഷന്‍ ഡിസൈനര്‍- ഗോകുല്‍ദാസ്, കലാസംവിധാനം- ഇന്ദു ലാല്‍ കവിദ്, മേക്കപ്പ്- പാണ്ഡ്യന്, കോസ്റ്റ്യൂം ഡിസൈനര്‍- സമീറാസനീഷ്, ചീഫ് അസ്സോസ്സിയേറ്റ് ഡയറക്ടര്‍- ബഷീര്‍ കാഞ്ഞങ്ങാട്, പ്രൊഡക്ഷന്‍ മാനേജര്‍- നികേഷ് നാരായണന്, പ്രൊഡക്ഷന്‍ എക്സിക്ക്യുൂട്ടീവ്- എസ്സാന്‍, പ്രൊഡക്ഷന്‍ കണ്ട്രോളര്- ഗിരീഷ് കൊടുങ്ങല്ലൂര്‍,
- വാഴൂര്‍ ജോസ്.
ഫോട്ടോ- സലീഷ് പെരിങ്ങോട്ടുകര.
Online PR - CinemaNewsAgency.Com