CNA
കൊച്ചി:
വളര്‍ത്തുമൃഗങ്ങളെ പ്രധാന കഥാപാത്രമാക്കി ഫ്രൈഡേ ഫിലിം ഹൗസ് നിര്‍മ്മിക്കുന്ന 'വാലാട്ടി' എന്ന ചിത്രം ഇതിനകം തന്നെ ചലച്ചിത രംഗത്ത് ഏറെ കൗതുകവും പ്രതീഷയും നല്‍കിയിരിക്കുകയാണ്.
എന്നും പരീഷണങ്ങള് നടത്തി വ്യത്യസ്ഥമായ ചലച്ചിത നിര്‍മ്മാണ സ്ഥാപനമാണ് ഫ്രൈഡേ ഫിലിം ഹൗസ്. ഇത്തരം ചിത്രങ്ങളെല്ലാം പ്രേഷകര്‍ ഇരു കൈ നീട്ടി സ്വീകരിച്ചതും ഫ്രൈഡേ ഫിലിം ഹൗസിന് പുതിയ പരീഷണങ്ങളുമായി മുന്നോട്ടു പോകുവാന്‍ പ്രേരകമാക്കുന്നുവെന്ന് മുഖ്യ സാരഥിയായ വിജയ് ബാബു പറഞ്ഞു.
മൃഗങ്ങള്‍ മുഖ്യ വേഷങ്ങളില്‍ അഭിനയിച്ച ചിത്രങ്ങള്‍ ധാരാളം ഉണ്ടായിട്ടുണ്ട്. എന്നാല്‍ 'വാലാട്ടി' അതില്‍ നിന്നെല്ലാം തികച്ചും വ്യത്യസ്ഥമായ ഒരു കലാസൃഷ്ടിയാണ്.
ഇതില്‍ മൃഗങ്ങള്‍ മാത്രമേയുള്ളൂവെന്നതാണ് ഈ ചിത്രത്തെ ഏറെ വ്യത്യസ്ഥമാക്കുന്നത്. അതുകൊണ്ടു തന്നെ ഈ ചിത്രത്തെ ലോകത്തിലെ തന്നെ അത്ഭുത ചിത്രമായിത്തന്നെ വിശേഷിപ്പിച്ചാല്‍ അത് അതിശയോക്തിയാകില്ല.
പതിനൊന്നു നായകളും ഒരു പൂവന് കോഴിയുമാണ് ഈ ചിത്രത്തില്‍ അഭിനയിച്ചിരിക്കുന്നത്. ഈ മൃഗങ്ങളിലൂടെ മനുഷ്യ ജീവിതത്തിന്റെ അതേ വികാരവിചാരങ്ങള്‍ അവതരിപ്പിക്കുകയാണ് ഈ ചിത്രത്തിലൂടെ. അതെന്തൊക്കെയാണന്ന് ചിത്രം കാണുന്നതു വരേയും സസ്പെന്‍സായിത്തന്നെ നില്‍ക്കട്ടെയെന്നാണ് ചിത്രത്തിന്റെ അണിയറ പ്രവര്‍ത്തകര്‍ അറിയിക്കുന്നത്. തികച്ചും രസാകരമായ അനുഭവമായിരിക്കും ഈ ചിത്രം നവാഗതനായ ദേവനാണ് ഈ ചിത്രം തിരക്കഥ രചിച്ച് സംവിധാനം ചെയ്തിരിക്കുന്നത്.
ഈ ചിത്രത്തിന്റെ റിലീസ് ഡേറ്റ് നിശ്ചയിക്കപ്പെട്ടു. മധ്യവേനല്‍ അവധിക്കാലത്ത് ഏവര്‍ക്കും ആസ്വദിക്കും വിധത്തില്‍ മെയ് അഞ്ചിന് ഈ ചിത്രം പ്രദര്‍ശനത്തിനെത്തുന്നു.
'ഇത് ഒരു സാധാരണ സിനിമയല്ലാത്തതിനാല്‍ വലിയ മുന്നൊരുക്കം തന്നെ വേണ്ടി വന്നുവെന്ന് സംവിധായകനായ ദേവന് പറഞ്ഞു.
മൂന്നു വര്‍ഷങ്ങള്‍ വേണ്ടി വന്നു ഇതിലെ അഭി നേതാക്കളായ നായകള്‍ക്കും പൂവന് കോഴിക്കുമുള്ള പരിശീലനം.
ഒരു സാധാരണ സിനിമ എടുക്കുന്നതിന്റെ പത്തിരട്ടി അദ്ധ്യാനമായിരുന്നു ഈ ചിത്രത്തിനു വേണ്ടി വന്നതെന്ന് സംവിധായകനായ ദേവനും പറഞ്ഞു.
മറ്റൊരു കൗതുകം കൂടി ഈ ചിത്രത്തിലുണ്ട്. ഇതിലെ കഥാപാത്രങ്ങള്‍ക്ക് ശബ്ദം നല്‍കിയിരിക്കുന്നത് മലയാളത്തിലെ പ്രമുഖ താരങ്ങളാണ്. അവരുടെ പേരുകള്‍ ഇവിടെ വ്യക്തമാക്കുന്നില്ല. ചിത്രം കാണുമ്പോള്‍ പ്രേഷകര്‍ മനസ്സിലാക്കുന്നതാണു നല്ലത്.
വലിയ മുതല്‍ മുടക്കില്‍ ഒരുങ്ങുന്നതാണ് ഈ ചിത്രം.
ഫ്രൈഡേ ഫിലിം ഹൗസ് അവതരിപ്പിക്കുന്ന പതിന്നാലാമത്തെ പുതുമുഖ സംവിധായകനാണ് ദേവന്. മലയാളത്തിനു പുറമേ തമിഴ്, കന്നഡ, ഹിന്ദി, തെലുങ്ക് എന്നിങ്ങനെ മൊത്തം അഞ്ചു ഭാഷകളിലായിട്ടാണ് ഈ ചിത്രം പ്രേക്ഷകര്‍ക്കു മുന്നിലെത്തുക.
ഏതു ഭാഷക്കാര്‍ക്കും ദേശക്കാര്‍ക്കും ഒരുപോലെ ആസ്വദിക്കാന്‍ പോരുന്ന ഒരു യുണിവേഴ്സല്‍ ചിത്രമാണ് 'വാലാട്ടി'.
ഛായാഗ്രഹണം- വിഷ്ണു പണിക്കര്‍, എഡിറ്റിംഗ്- അയൂബ് ഖാന്, കലാസംവിധാനം- അരുണ്‍ വെഞ്ഞാറമൂട്, മേക്കപ്പ്- റോണക്സ് സേവ്യര്‍, കോസ്റ്റൂം ഡിസൈന്‍- ജിതിന് ജോസ്, എക്സിക്കുട്ടീവ് പ്രൊഡ്യൂസര്‍- വിനയ് ബാബു, നിര്‍മ്മാണ നിര്‍വഹണം- ഷിബു ജി. സുശീലന്.
- വാഴൂര്‍ ജോസ്.
Online PR - CinemaNewsAgency.Com