സി എന്‍ എ-
കൊച്ചി:
പ്രശസ്ത കഥാകൃത്ത് ഉണ്ണി ആറിന്റെ ഏറെ ചര്‍ച്ച ചെയ്യപ്പെട്ട മുസ്ലിം പശ്ചാത്തലത്തിലുള്ള 'വാങ്ക്' എന്ന കഥയുടെ ചലച്ചിത്രവിഷ്ക്കാരമാണ് കാവ്യ പ്രകാശ് സംവിധാനം ചെയ്ത 'വാങ്ക്' എന്ന സിനിമ. അനശ്വര രാജന് പ്രധാന വേഷത്തില്‍ എത്തുന്ന വാങ്കിന്റെ രണ്ടാമത്തെ ടീസര്‍ പുറത്ത്. ചിത്രം ജനുവരി 29ന് തീയേറ്ററില്‍ റിലീസ് ചെയ്യും.
അനശ്വര രാജനൊപ്പം നന്ദന വര്‍മ്മ, ഗോപിക, വിനീത് എന്നിവരാണ് കേന്ദ്ര കഥാപാത്രങ്ങള്‍.
പ്രശസ്ത സംവിധായകന് വി കെ പ്രകാശിന്റെ മകളാണ് കാവ്യാ പ്രകാശ്. തിരക്കഥ സംഭാഷണം രചിച്ചിരിക്കുന്നത് ശബ്ന മുഹമ്മദാണ്. സിനിമാ ചരിത്രത്തില്‍ ആദ്യമായിട്ടാണ് ഒരു വനിതയുടെ രചനയില്‍ മറ്റൊരു വനിത സംവിധാനം ചെയ്യുന്നത്.
ഒരു പെണ്‍കുട്ടിയുടെ വാങ്ക് വിളിക്കണമെന്നുള്ള ആഗ്രഹവും തുടര്‍ന്നുള്ള സംഭവ വികാസങ്ങളുമാണ് ചിത്രത്തില്‍ പറയുന്നത്.
ഔസേപ്പച്ചന്റെ ഗാനങ്ങള്‍ക്ക് തിരക്കഥാകൃത്ത് പിഎസ് റഫീക്കാണ് വരികള്‍ എഴുതിയിരിക്കുന്നത്. 7 ജെ ഫിലിംസിന്റെ ബാനറില്‍ സിറാജുദ്ദീന് കെ പി, ഷബീര്‍ പത്താന് എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്.