CNA
കൊച്ചി:
'വാമനന്' എന്ന എന്റെ സിനിമ 50 ദിവസം പിന്നിട്ട് പ്രദര്‍ശന വിജയം തുടരുകയാണ്. ഡിസംബര്‍ 16ന് റിലീസ് ചെയ്ത ഈ ചിത്രം ഇപ്പോളും തീയേറ്ററില്‍ നിന്നും മാറിയിട്ടില്ല എന്നത് ഏറെ സന്തോഷം നല്കുന്ന കാര്യമാണ്. എല്ലാ ദിവസവും അമ്പതോളം പേര് സിനിമ കാണാനും എത്തുന്നു.
ഇപ്പോള്‍ ഞങ്ങള്‍ വളരെ ഹാപ്പി ആണ്... നമ്മള് ആത്മാര്‍ത്ഥമായി സിനിമയെ ( തൊഴിലിനെ) സ്നേഹിച്ചാല്‍ അത് നമ്മളെ ഒരിക്കലും ചതിക്കില്ല... ഇതാണ് ഈ വിജയമാണ്... അതിന്റെ തെളിവ്.' അമ്പതാം ദിവസ പ്രദര്‍ശന വിജയഘോഷത്തോടനുബന്ധിച്ച് എറണാകുളത്ത് നടന്ന ചടങ്ങില്‍ വെച്ച് സംവിധായകന് എ ബി ബിനില്‍ പറഞ്ഞു.
വെറും 21 ദിവസം കൊണ്ട് രാത്രിയും പകലും ഉറക്കമൊഴിച്ചു ഷൂട്ട് തീര്‍ത്ത ഒരു കൊച്ചു ചിത്രം. വമ്പന്‍ താരങ്ങളില്ല. എന്നിട്ടും അമ്പതാം ദിവസത്തിലേക്ക് കടക്കുന്നു എന്നു പറയുമ്പോള്‍ ഏറെ അഭിമാനം തോന്നുന്നു. വലിയ സിനിമകള്‍ വന്നപ്പോള്‍ ഞങ്ങള്‍ക്ക് തീയ്യേറ്ററുകള്‍ നഷ്ടമായി. അവരൊക്കെ ഓടിത്തളര്‍ന്നു കളം വിട്ടപ്പോളും 'വാമനന്' പിടിച്ചു നിന്നു. 50-ാം ദിവസത്തിന്റെ പോസ്റ്റര്‍ ചുമരുകളില്‍ കാണുന്നത് തന്നെ അപൂര്‍വമായ കാലത്ത് 'വാമനന്' അവിടെ എത്തുന്നത് വരും തലമുറയ്ക്ക് പ്രചോദനം ആണ്.
ഒരു കൊച്ചു ചിത്രം, അത് നന്നായി എടുത്ത്, നന്നായി തീയ്യേറ്ററില്‍ എത്തിച്ചാല്‍ പ്രേക്ഷകര്‍ സ്വീകരിക്കും എന്നതിന്റെ തെളിവാണ് ഇത്.
ഇന്ദ്രന്‍സിനെ നായക കഥാപാത്രമാക്കി നവാഗതനായ എ ബി ബിനില്‍ കഥ, തിരക്കഥ, സംഭാഷണമെഴുതി സംവിധാനം ചെയ്യുന്ന ചിത്രമാണ് 'വാമനന്'.
മൂവി ഗ്യാങ് പ്രൊഡക്ഷന്‍സ്ന്റെ ബാനറില്‍ അരുണ്‍ ബാബു കെ ബി നിര്‍മ്മിക്കുന്ന ഈ ചിത്രത്തില്‍ ബൈജു സന്തോഷ്, അരുണ്‍, നിര്‍മ്മല്‍ പാലാഴി, സെബാസ്റ്റ്യന്‍, നെല്‍സണ്‍, ബിനോജ്, ജെറി, മനു ഭാഗവത്, ജോര്‍ജ്ജ്, ആദിത്യ സോണി, ദില്‍ഷാദ് ദില്‍ഷാദ്, പ്രഗയാ, സീമ ജി നായര്‍, തുടങ്ങിയവര്‍ പ്രമുഖര്‍ അഭിനയിക്കുന്നു.
കോ പ്രൊഡ്യൂസര്‍- സമഹ് അലി, എക്സിക്യൂട്ടീവ് പ്രൊഡ്യൂസര്‍- രഘു വേണുഗോപാല്‍, ധോന തോമസ്, രാജീവ് വാര്യര്‍, അശോകന് കറുമത്തില്‍, ബിജു കറുമതില്‍, സുമ മേനോന്, ലൈന്‍ പ്രൊഡ്യൂസര്‍- രജിത സുശാന്ത്.
അരുണ്‍ ശിവ ഛായഗ്രഹണം നിര്‍വ്വഹിക്കുന്നു.
സന്തോഷ് വര്‍മ്മ, വിവേക് മുഴക്കുന്ന് എന്നിവരുടെ വരികള്‍ക്ക് നിതിന്‍ ജോര്‍ജ് സംഗീതം പകരുന്നു.
എഡിറ്റര്‍- സനല്‍ രാജ്, പ്രൊഡക്ഷന്‍ കണ്ട്രോളര്- ബിനു മുരളി, സ്റ്റില്‍സ്- അനു പള്ളിച്ചല്‍, അസോസിയേറ്റ് ഡയറക്ടര്‍- ടൈറ്റ്സ് അലക്സാണ്ടര്‍.
ഒരു മലയോര ഗ്രാമത്തില്‍ ഹോം സ്റ്റേയില്‍ മാനേജരായി ജോലിചെയ്യുന്ന ഒരാളുടെയും കുടുംബത്തിന്റെയും അതിജീവനത്തിന്റെ കഥ പറയുന്ന
ഒരു ഹൊറര്‍ സൈക്കോ ത്രില്ലര്‍ ചിത്രമാണ് 'വാമനന്'.