CNA
കൊച്ചി:
പ്രശസ്ത താരം സ്വാസികയെ പ്രധാന കഥാപാത്രമാക്കി ലാല്‍ ബിജോ കഥയെഴുതി സംവിധാനം ചെയ്യുന്ന 'വമ്പത്തി' എന്ന ചിത്രത്തിന്റെ ടൈറ്റില്‍ പോസ്റ്റര്‍ റീലീസായി.
ഫിലിം ഫോറസ്റ്റ് പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ സൂരജ് വാവ നിര്‍മ്മിക്കുന്ന ഈ ചിത്രത്തിന്റെ ഛായാഗ്രഹണം പ്രമോദ് കെ പിള്ള നിര്‍വ്വഹിക്കുന്നു.
ലാല്‍ ബിജോ, അഷ്റഫ് മുഹമ്മദ് എന്നിവര്‍ ചേര്‍ന്ന് തിരക്കഥ സംഭാഷണമെഴുതുന്നു.
റഫീഖ് അഹമ്മദ്, ബാപ്പു വെളിപ്പറമ്പ്, വിമല്‍ ദേവ് എന്നിവര്‍ എഴുതിയ വരികള്‍ക്ക് ബിജിബാല്‍ സംഗീതം പകരുന്നു.
എഡിറ്റര്‍- പ്രജേഷ് പ്രകാശ്, പ്രൊഡക്ഷന്‍ കണ്ട്രോളര്- ഷാജി പട്ടിക്കര, കല- ദേവന് കൊടുങ്ങല്ലൂര്‍, മേക്കപ്പ്- റഹീം കൊടുങ്ങല്ലൂര്‍, വസ്ത്രാലങ്കാരം- നിസ്സാര്‍ റഹ്മത്ത്, സ്റ്റില്‍സ്- സാസ് ഹംസ, പോസ്റ്റര്‍ ഡിസൈന്‍- സ്പെല്‍ സൗണ്ട് സ്റ്റുഡിയോ.
മലപ്പുറത്ത് നവംബര്‍ 28 മുതല്‍ ചിത്രീകരണം ആരംഭിക്കുന്നു.
പി ആര് ഒ- എ എസ് ദിനേശ്.
Online PR - CinemaNewsAgency.Com