സി എന്‍ എ-
ഇന്റര്‍നാഷണല്‍ ഡെസ്ക്:
CZ 12 ( ചൈനീസ് സോഡിയാക് ) ന് ശേഷം സംവിധായകന് സ്റ്റാന്‍ലി ടോങ്ങും ജാക്കിചാനും ഒന്നിക്കുന്ന ചിത്രമാണ് 'വാന്‍ഗാര്‍ഡ്'.
2020 ജനുവരി 25 ന് ചൈനയില്‍ റിലീസ് ചെയ്യേണ്ട ചിത്രമായിരുന്നു ജാക്കിചാന്റെ 'വാന്‍ഗാര്‍ഡ്'. എന്നാല്‍ കോവിഡ് മഹാമാരിയെ തുടര്‍ന്ന് റിലീസ് പിന്‍വലിക്കുകയായിരുന്നു.
ചൈനയില്‍ റിലീസ് മാറ്റിവച്ചതിനാല്‍ സിംഗപ്പൂരിലും ഫിലിപ്പൈന്‍സിലും തീയറ്റര്‍ റിലീസുകള്‍ വൈകി. ചൈനയില്‍ കോവിഡ് 19 പൊട്ടിപ്പുറപ്പെട്ടത് മൂലം നിരവധി സിനിമകളുടെ റിലീസ് റദ്ദാക്കുന്നതിന് കാരണമായി. ചില ചൈനീസ് സിനിമകള്‍ ചൈനയില്‍ പ്രാദേശികമായി റിലീസ് ചെയ്യുന്നതിന് മുമ്പ് വിദേശരാജ്യങ്ങളില്‍ റിലീസ് ചെയ്യുന്നതിന് വിലക്കുണ്ട്.
2020 സെപ്റ്റംബര്‍ 30 ന് ചൈനയിലും നവംബറില്‍ നോര്‍ത്ത് അമേരിക്കയിലും ഡിസംബറില്‍ ഇന്ത്യയിലും സിനിമ റിലീസ് ചെയ്തു.
കേരളത്തില്‍ തീയേറ്ററുകള്‍ തുറക്കുന്നത് സംബന്ധിച്ചു അനിശ്ചിതത്വം നിലനിന്നിരുന്നതിനാല്‍ ചിത്രം പ്രദര്‍ശനത്തിനെത്തിയില്ല.
അന്താരാഷ്ട്ര സുരക്ഷാ കമ്പനിയായ വാന്‍ഗാര്‍ഡിന്റെ കമാണ്ടര്‍ ടാങ് ഹുവാന്റിംഗ് എന്ന കഥാപാത്രത്തെയാണ് സിനിമയില്‍ ജാക്കിച്ചാന് അവതരിപ്പിക്കുന്നത്.
ദുബായിലും ലണ്ടനിലുമായിരുന്നു പ്രധാന ചിത്രീകരണ ലൊക്കേഷനുകള്‍. നാഥന് വാങ് സംഗീതവും ലീചീവാഹ് ക്യാമറയും ചിവെയ്യൗ എഡിറ്റിങ്ങും നിര്‍വഹിക്കുന്നു.
'വാന്‍ഗാര്‍ഡ്' ജനുവരി അവസാനത്തിലോ, ഫെബ്രുവരി ആദ്യ ആഴ്ചയിലോ ഇന്‍ഡോ ഓവര്‍ സീസ് ഫിലിംസ് കേരളത്തില്‍ പ്രദര്‍ശനത്തിനെത്തിക്കും. ഇതോടൊപ്പം 'വണ്ടര്‍ വുമണ്‍', 'ടെനെറ്റ്' എന്നീ രണ്ട് ഇംഗ്ലീഷ് ചിത്രങ്ങള്‍ കൂടി റിലീസിന് ഒരുങ്ങി നില്‍ക്കുന്നുണ്ട്.
വാര്‍ത്ത- എ. എച്. ജെ.