CNA
കാലടി:
സുരേഷ് ഗോപി, സൂരജ് വെഞ്ഞാറമൂട്, ഗൗതം വാസുദേവ് മേനോന് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി സനല്‍ വി ദേവന് സംവിധാനം ചെയ്യുന്ന 'വരാഹം' എന്ന സിനിമയില്‍ പ്രശസ്ത നടനും സംവിധായകനുമായ ഗൗതം വാസുദേവ് മേനോന് അഭിനയിച്ചു തുടങ്ങി.
മമ്മൂട്ടിയുടെ 'മാമാങ്കം' എന്ന ചിത്രത്തിലൂടെ മലയാള സിനിമയിലെത്തിയ പ്രാഞ്ചി ടെഹ് ലാന്, നവ്യ നായര്‍, ശ്രീജിത്ത് രവി, സന്തോഷ് കീഴാറ്റൂര്‍, സാദ്ദിഖ്, സരയു തുടങ്ങിയവരാണ് മറ്റു പ്രമുഖ താരങ്ങള്‍.
മാവെറിക് മൂവീസ് പ്രൈവറ്റ് ലിമിറ്റഡ്, സഞ്ജയ്പടിയൂര്‍ എന്റര്ടൈന്മെന്റ്സുമായി സഹകരിച്ച് വിനീത് ജെയിന്, സഞ്ജയ്പടിയൂര്‍ എന്നിവര്‍ ചേര്‍ന്ന് നിര്‍മ്മിക്കുന്ന സുരേഷ് ഗോപിയുടെ ഇരുന്നൂറ്റിയമ്പത്തിയേഴാമത്തെ ചിത്രമാണിത്.
മലയാള ചലച്ചിത്ര രംഗത്ത് പുതിയൊരു നിര്‍മ്മാണ കമ്പനി കൂടി വരുകയാണ്. മുംബൈ ആസ്ഥാനമായിട്ടുള്ള മാവെറിക് മൂവീസ് െ്രെപവറ്റ് ലിമിറ്റഡിന്റെ ആദ്യ സിനിമയാണ് സുരേഷ് ഗോപിയുടെ ഈ ബ്രഹ്മാണ്ഡ ചിത്രം.
പ്രശസ്ത പ്രൊഡക്ഷന്‍ കണ്ട്രോളര് സഞ്ജയ് പടിയൂര്‍ ആദ്യമായി നിര്‍മ്മിക്കുന്ന ചിത്രം കൂടിയാണിത്.
'കുഞ്ഞമ്മിണീസ് ഹോസ്പിറ്റല്‍' എന്ന ചിത്രത്തിനു ശേഷം സനല്‍ വി ദേവന് സംവിധാനം ചെയ്യുന്ന ഈ ചിത്രത്തിന്റെ ചിത്രീകരണം
ഡിസംബര്‍ പതിനെട്ട് മുതല്‍ കാലടിയില്‍ ആരംഭിച്ചു.
അജയ് ഡേവിഡ് കാച്ചപ്പിള്ളി ഛായാഗ്രഹണം നിര്‍വഹിക്കുന്നു.
മനു സി കുമാര്‍ തിരക്കഥ സംഭാഷണമെഴുതുന്നു. കഥ- ജിത്തു കെ ജയന്, മനു സി കുമാര്‍, സംഗീതം- രാഹുല്‍ രാജ്, എഡിറ്റര്‍- മന്‍സൂര്‍ മുത്തുട്ടി,
കോ പ്രൊഡ്യൂസര്‍- മനോജ് ശ്രീകാന്ത (ആഷ്ട്രീ വെഞ്ചേഴ്സ്) എക്സിക്യൂട്ടീവ് പ്രൊഡ്യൂസര്‍- രാജാസിംഗ്, കൃഷ്ണ കുമാര്‍, ലൈന്‍ പ്രൊഡ്യൂസര്‍- ആര്യന് സന്തോഷ്, ആര്‍ട്ട്- സുനില്‍ കെ ജോര്‍ജ്ജ്, വസ്ത്രാലങ്കാരം- നിസാര്‍ റഹ്മത്ത്, മേക്കപ്പ്- റോണക്സ് സേവ്യര്‍, ചീഫ് അസോസിയേറ്റ് ഡയറക്ടര്‍- സ്യമന്തക് പ്രദീപ്, അസോസിയേറ്റ് ഡയറക്ടര്‍- പ്രേം പുതുപ്പള്ളി, പ്രൊഡക്ഷന്‍ കണ്ട്രോളര്- പോലോസ് കുറുമറ്റം, ബിനു മുരളി, പ്രൊഡക്ഷന്‍ എക്സിക്യൂട്ടീവ്- അഭിലാഷ് പൈങ്ങോട്, സ്റ്റില്‍സ്- നവീന്‍ മുരളി, ഡിസൈന്‍- ഓള്‍ഡ്മോങ്സ്, പി ആര് ഒ- എ എസ് ദിനേശ്.
Online PR - CinemaNewsAgency.Com