CNA
കൊച്ചി:
പുതുമുഖ താരങ്ങളായ ജോസഫ് ജെയിംസ്, രാകേഷ് മുരളി, പാര്‍വ്വതി പ്രേം, ജിജി, പൂജ പ്രദീപ്, അതുല്‍ രാജ് എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി ശിവ കാര്‍ത്തിക് സംവിധാനം ചെയ്യുന്ന 'വരാഹം' എന്ന ചിത്രത്തിന്റെ പൂജ, എറണാകുളം ഐ എം എ ഹാളില്‍ കൊച്ചിയില്‍ നടന്നു.
ശ്രീജിത്ത് രവി, ഷോബി തിലകന്, ബിഗ് ബോസ് താരം കിടിലന്‍ ഫിറോസ് എന്നിവര്‍ ശ്രദ്ധേയമായ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ഈ ചിത്രത്തില്‍ മുഹമ്മദ് ഷെനിന്, ഗീതി സംഗീത, വൈഷ്ണവി കല്ല്യാണി തുടങ്ങിയവരും അഭിനയിക്കുന്നു.
പാറയില്‍ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ മുഹമ്മദ് കുഞ്ഞി അബ്ദുള്ള നിര്‍മ്മിക്കുന്ന ഈ ചിത്രത്തിന്റെ തിരക്കഥയും സംഭാഷണം വിനീഷ് വിജയ് എഴുതുന്നു.
കൊച്ചിയുടെ പശ്ചാത്തലത്തില്‍ ഒരുങ്ങുന്ന ഈ ത്രില്ലര്‍ ചിത്രത്തിന്റെ ഛായാഗ്രഹണം ആര്. നവനീത് നിര്‍വ്വഹിക്കുന്നു.
ചിത്രസംയോജനം- അനന്തു വിജയ്, സംഗീതം- ദേവിഷ് ദേവ്, കലാസംവിധാനം- രാജന് ചെറുവത്തുര്‍, വസ്ത്രാലങ്കാരം- സിന്ദു കാര്‍ത്തിക, മേയ്ക്കപ്പ്- സുധി സുരേന്ദ്രന്, പ്രൊജക്ട് ഡിസൈനര്‍- ജിനു വി നാഥ്, പ്രൊഡക്ഷന്‍ മാനേജര്‍- ദീപു എസ് പി, സ്റ്റില്‍സ്- ശബരി വാര്യര്‍, അരുണ്‍ കുരിയാത്തി, ഡിസൈന്‍- പ്രജിന് ഡിസൈന്‍, അനുമോദ് നാരായണന്, പി ആര് ഒ- എ എസ് ദിനേശ്.
Online PR - CinemaNewsAgency.Com