എംഎം കമ്മത്ത്
കൊച്ചി:
സിജു വില്‍സണ്‍ നായകനായി എത്തുന്ന 'വരയന്‍' എന്ന ചിത്രത്തിന്റെ റിലീസ് തീയതി പ്രഖ്യാപിച്ചു.
മെയ് 28 ന് ചിത്രം തീയറ്ററുകളില്‍ പ്രദര്‍ശനത്തിനെത്തും.
ഫാദര്‍ ഡാനി കപ്പൂച്ചിന്‍ തിരക്കഥ എഴുതി, നവാഗതനായ ജിജോ ജോസഫ് സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ വൈദികനായ ഫാദര്‍ എബി കപ്പൂച്ചിന്‍ ആയാണ് സിജു വേഷമിടുന്നത്.
ലോക്ക് ഡൗണിനു മുന്‍പ് തന്നെ സിനിമയുടെ ചിത്രീകരണവും പോസ്റ്റ് പ്രൊഡക്ഷന്‍ വര്‍ക്കുകളും പൂര്‍ത്തീകരിച്ചിരുന്നു.
ഹാസ്യത്തിനും കുടുംബ ബന്ധങ്ങള്‍ക്കും ആക്ഷന്‍ രംഗങ്ങള്‍ക്കും പ്രാധാന്യമുള്ള ചിത്രമാണ് 'വരയന്‍'. ആലപ്പുഴയിലും പരിസര പ്രദേശങ്ങളിലുമായാണ് 'വരയന്റെ ചിത്രീകരണം.
മാര്‍ക്കോണി മത്തായി എന്ന ചിത്രത്തിനു ശേഷം സത്യം സിനിമാസിന്റെ ബാനറില്‍ പ്രേമചന്ദ്രന് എ.ജി നിര്‍മ്മിക്കുന്ന ചിത്രമാണ് 'വരയന്‍'. ഛായാഗ്രഹണം രജീഷ് രാമന്, എഡിറ്റിങ്- ജോണ്‍കുട്ടി, സംഗീതം- പ്രകാശ് അലക്സ്, ഗാനരചന- ബി.കെ. ഹരിനാരായണന്, പ്രോജക്റ്റ് ഡിസൈന്‍- ജോജി ജോസഫ്, പ്രൊഡക്ഷന്‍ കണ്ട്രോളര്- ബിനു മുരളി, ആര്‍ട്ട്- നാഥന് മണ്ണൂര്‍, വസ്ത്രാലങ്കാരം- സമീറ സനീഷ്, സംഘട്ടനം- ആല്വിന് അലക്സ്, ചീഫ് അസ്സോസിയേറ്റ് ഡയറക്ടര്‍- കൃഷ്ണ കുമാര്‍, മേക്കപ്പ്- സിനൂപ് ആര്, സൗണ്ട് ഡിസൈന്‍- വിഘ്നേഷ്, കിഷന് & രജീഷ്, സൗണ്ട് മിക്സ്- വിപിന്‍ നായര്‍, കൊറിയോഗ്രഫി- പ്രസന്ന മാസ്റ്റര്‍, പി.ആര്.ഒ- എ.സ്. ദിനേശ്.
ചിത്രത്തില്‍ ലിയോണ ലിഷോയ് ആണ് നായികാകഥാപാത്രത്തെ അവതരിപ്പിക്കുന്നത്. മണിയന്‍പിള്ള രാജു, ജോയ് മാത്യു, വിജയരാഘവന്, ജയശങ്കര്‍, ബിന്ദു പണിക്കര്‍, അംബിക മോഹന്‍, സംവിധായകന് ജൂഡ് ആന്റണി ജോസഫ്, മാസ്റ്റര്‍ ഡാവിഞ്ചി, അരിസ്റ്റോ സുരേഷ്, ഏഴുപുന്ന ബൈജു, സുന്ദര്‍ പാണ്ട്യന്, ആദിനാഥ് ശശി, സുധാകരന് കെപി, ദീപക് കാക്കനാട്, കോബ്ര രാജേഷ് എന്നിവരെ കൂടാതെ ഒട്ടനവധി പുതുമുഖങ്ങളും ചിത്രത്തില്‍ അഭിനയിക്കുന്നു.
'വരയന്റെ റിലീസ് തീയതി പ്രഖ്യാപിക്കുന്നതില്‍ ഒരുപാട് സന്തോഷമുണ്ട്. മെയ് 28, 2021 ന് നിങ്ങള്‍ക്ക് ഫാദര്‍ എബി കപ്പൂച്ചിനെ കാണാം. കൂടുതല്‍ ഡെക്കറേഷന് ഒന്നുമില്ല. എല്ലാവര്ക്കും ഇഷ്ടപ്പെടുന്ന സിനിമ ആയിരിക്കും വരയന്‍ എന്നാണ് വിശ്വാസം. അത്രയ്ക്ക് ആത്മാര്‍ഥമായി ഞങ്ങളെല്ലാവരും ഈ സിനിമ നന്നാക്കുവാന്‍ വേണ്ടി ശ്രമിച്ചിട്ടുണ്ട്. ഇനി നിങ്ങളാണ് കണ്ടിട്ട് പറയേണ്ടത്...' റിലീസ് തീയതി പ്രഖ്യാപിച്ച് സിജു വിത്സണ് കുറിച്ചു.
വിനയന്റെ സംവിധാനത്തില്‍ ഗോകുലം ഗോപാലന് നിര്‍മ്മിക്കുന്ന ബിഗ് ബജറ്റ് ചിത്രമായ 'പത്തൊമ്പതാം നൂറ്റാണ്ടില്‍ ആണ് സിജു ഇപ്പോള്‍ അഭിനയിച്ചുകൊണ്ടിരിക്കുന്നത്. ചിത്രത്തില്‍ ആറാട്ടുപുഴ വേലായുധ പണിക്കര്‍ എന്ന കഥാപാത്രമായിട്ടാണ് സിജു വില്‍സണ്‍ അഭിനയിക്കുന്നത്. ഈ വേഷത്തിനായി കളരിയും, മറ്റ് ആയോധന കലകളും കുതിര ഓട്ടവും സിജു പരിശീലിച്ചിരുന്നു.
ചെമ്പന്‍ വിനോദ്, സുധീര്‍ കരമന, സുരേഷ് ക്യഷ്ണ, ഇന്ദ്രന്‍സ്, രാഘവന്, അലന്‍സിയര്‍, ശ്രീജിത് രവി, സുദേവ് നായര്‍, ജാഫര്‍ ഇടുക്കി, മണികണ്ഠന്, സെന്തില്‍ക്യഷ്ണ, ബിബിന്‍ ജോര്‍ജ്ജ്, വിഷ്ണു വിനയ് തുടങ്ങി ഒട്ടേറെ താരങ്ങളും നൂറിലധികം ജൂനിയര്‍ ആര്‍ട്ടിസ്റ്റുകളും ചിത്രത്തില്‍ അണിനിരക്കുന്നുണ്ട്.
Online PR- CNA.