CNA
തൃശൂര്‍:
മഹാകവി കുമാരനാശാന്റെ 'കരുണ' എന്ന കാവ്യത്തിന് പുത്തന്‍ ഭാഷ്യം ഒരുക്കാന്‍ കാരുണ്യ ക്രിയേഷന്‍സ് സൗഹൃദ കൂട്ടായ്മ നിര്‍മ്മിച്ച് ശ്യാം നാഥ് രചനയും സംവിധാനവും നിര്‍വ്വഹിക്കുന്ന 'വാസവദത്ത' എന്ന ചിത്രത്തിന്റെ ചിത്രീകരണം തൃശൂരില്‍ ആരംഭിച്ചു.
വാസവദത്തയായി രേവതി സ്വാമിനാഥന്, തോഴിയായി തമിഴ് മലയാള നടിയായ രമ്യ, ഉപഗുപ്തനായി നിഷാര്‍ ഇബ്രാഹിം, ശങ്കര ചെട്ടിയായി വൈക്കം ഭാസി എന്നിവര്‍ പ്രധാന കഥാപാത്രങ്ങളാകുന്ന ഈ ചിത്രത്തില്‍ അലന്‍സിയര്‍, നന്ദകിഷോര്‍, ഗീതാ വിജയന്, തട്ടീം മുട്ടീം ജയകുമാര്‍ തുടങ്ങിയ പ്രമുഖരും അഭിനയിക്കുന്നു.
കിരണ്‍ രാജ് മുളങ്കുന്നത്തുകാവ് ഛായാഗ്രഹണം നിര്‍വഹിക്കുന്നു.
ശ്യാം നാഥ് എഴുതിയ വരികള്‍ക്ക് ജെറി അമല്‍ ദേവ് സംഗീതം പകരുന്നു. മധു ബാലകൃഷ്ണന്, ഗായത്രി എന്നിവരാണ് ഗായകര്‍.
എഡിറ്റിംഗ്- ജിസ്സ്, ആര്‍ട്ട്- കണ്ണന് മുണ്ടൂര്‍, മേക്കപ്പ്- രാജേഷ് ആലത്തൂര്‍, കോസ്റ്റ്യൂംസ്- മുത്തു മൂന്നാര്‍, പ്രൊഡക്ഷന്‍ കണ്ട്രോളര്- അശ്വിന്, കൊഓഡിനേറ്റര്-
ബിനീഷ് തിരൂര്‍, പി ആര് ഒ- എ എസ് ദിനേശ്.
Online PR - CinemaNewsAgency.Com