സി എന്‍ എ-
കൊച്ചി:
നിര്‍മല്‍ ബേബി വര്‍ഗീസ് സംവിധാനം ചെയ്യുന്ന മലയാളത്തിലെ ആദ്യ ഫൗണ്ട് ഫൂട്ടേജ് സിനിമയായ വഴിയെയുടെ ടീസര്‍ വീഡിയോ പുറത്തിറക്കി ഹോളിവുഡ് നടന് ടിം എബെല്‍.
'എന്റെ സുഹൃത്ത് നിര്‍മല്‍ ബേബി വര്‍ഗീസ് സംവിധാനം ചെയ്ത 'വഴിയെ'യെയുടെ ടീസര്‍ അനാച്ഛാദനം ചെയ്തതില്‍ എനിക്ക് സന്തോഷമുണ്ട്. അഭിനന്ദനങ്ങള്‍, മുഴുവന്‍ ടീമംഗങ്ങള്‍ക്കും വിജയാശംസകള്‍. നിര്‍മലിന്റെ കൂടെ ഉടന്‍ പ്രവര്‍ത്തിക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നു!' എന്ന് അദ്ദേഹം ട്വീറ്റില്‍ കൂട്ടിചേര്‍ത്തു.
സ്നൈപ്പര്‍: സ്പെഷ്യല്‍ ഒപ്സ്,സര്‍ക്കസ് കെയ്ന്‍, സോള്‍ജിയര്‍ ഓഫ് ഗോഡ്, സൂപ്പര്‍ ഷാര്‍ക്ക്, ഇന്‍സ്റ്റിക്റ്റ് ടു കില്‍, ദി സുബ്സ്റ്റിട്യൂട്, സ്നോ വൈറ്റ് തുടങ്ങി അമ്പതോളം ഹോളിവുഡ് സിനിമകളില്‍ അഭിനയിച്ച ടിം എബെല്‍ ഇതിഹാസ ഹോളിവുഡ് സംവിധായകന് ഫ്രെഡ് ഓലന്‍ റേയുടെ സിനിമകളിലെ സ്ഥിര സാന്നിദ്ധ്യവുമാണ്.
വിവിഡ് ഫ്രെയിംസുമായി സഹകരിച്ച് കാസബ്ളാങ്കാ ഫിലിം ഫാക്ടറിയുടെ ബാനറില്‍ ബേബി ചൈതന്യ നിര്‍മ്മിക്കുന്ന ഈ പരീക്ഷണ ചിത്രത്തില്‍ പുതുമുഖങ്ങളായ ജെഫിന് ജോസഫ്, അശ്വതി അനില്‍ കുമാര്‍, വരുണ്‍ രവീന്ദ്രന്, ജോജി ടോമി, ശ്യാം സലാഷ്, സാനിയ പൗലോസ്, രാജന് എന്നിവരാണ് പ്രധാന വേഷങ്ങള്‍ കൈകാര്യം ചെയ്തിരിക്കുന്നത്. പോസ്റ്റ് പ്രൊഡക്ഷന്‍ ജോലികള്‍ പുരോഗമിക്കുകയാണ്. ഹോളിവുഡ് സംഗീത സംവിധായകന് ഇവാന് ഇവാന്‍സിന്റെ ആദ്യ ഇന്ത്യന്‍ സിനിമയാണിതെന്നതും ഈ ചിത്രത്തിന്റെ മറ്റൊരു പ്രത്യേകതയാണ്.
എക്സിക്യൂട്ടീവ് പ്രൊഡ്യൂസര്‍: ജെഫിന് ജോസഫ്, ഛായാഗ്രഹണം: മിഥുന് ഇരവില്‍, ഷോബിന്‍ ഫ്രാന്‍സിസ്, കിരണ്‍ കാമ്പ്രത്ത്. കലാ സംവിധാനം: അരുണ്‍ കുമാര്‍ പനയാല്‍, എഡിറ്റിംഗ്, സൗണ്ട് ഡിസൈന്‍: നിര്‍മല്‍ ബേബി വര്‍ഗീസ്, പ്രൊജക്റ്റ് ഡിസൈനര്‍: ജീസ് ജോസഫ്, പ്രൊഡക്ഷന്‍ കണ്‍ട്രോളേര്‍സ്: സഞ്ജയ് തോമസ് ചൊവ്വാറ്റുകുന്നേല്‍, നിബിന് സ്റ്റാനി, അലന് ജിജി, അസോസിയേറ്റ് ഡയറക്ടര്‍സ്: അരുണ്‍ കുമാര്‍ പനയാല്‍, ശരണ്‍ കുമാര്‍ ബാരെ. വാര്‍ത്താ വിതരണം: വി. നിഷാദ്, ഫൈനല്‍ മിക്സിങ്: രാജീവ് വിശ്വംഭരന്. ട്രാന്സ്ലേഷന് ആന്‍ഡ് സബ്ടൈറ്റില്‍സ്: നന്ദലാല്‍ ആര്, സ്റ്റില്‍സ്: എം. ഇ. ഫോട്ടോഗ്രാഫി, ടൈറ്റില്‍ ഡിസൈന്‍: അമലു, സോഷ്യല്‍ മീഡിയ പ്രൊമോഷന്: ആഷ മനോജ്, ഇന്‍ഫോടെയ്ന്‍മെന്റ് റീല്‍സ്.
Online PR- CNA.