CNA
കൊച്ചി:
കുടുംബ പ്രേക്ഷകരുടെ ഇഷ്ട താരങ്ങളും തിരക്കഥാകൃത്തുക്കളുമായ വിഷ്ണു ഉണ്ണികൃഷ്ണനും ബിബിന്‍ ജോര്‍ജും ആദ്യമായി സംവിധായകരുന്ന ചിത്രമാണ് 'വെടിക്കെട്ട്'.
ബാദുഷാ സിനിമാസിന്റെയും പെന്‍ ആന്‍ഡ് പേപ്പറിന്റെയും ബാനറില്‍ എന്‍ എം ബാദുഷയും ഷിനോയ് മാത്യൂവും ചേര്‍ന്ന് നിര്‍മ്മിക്കുന്ന ചിത്രത്തിന്റെ പൂജയും ചിത്രീകരണവും കൊച്ചിയില്‍ ആരംഭിച്ചു.
മലയാളം ഹിറ്റ് ചിത്രങ്ങളായ 'അമര്‍ അക്ബര്‍ അന്തോണി', 'കട്ടപ്പനയിലെ ഹൃതിക് റോഷന്', 'ഒരു യമണ്ടന്‍ പ്രേമകഥ' എന്നീ ചിത്രങ്ങള്‍ക്ക് ശേഷം ബിബിന്‍ ജോര്‍ജും വിഷ്ണു ഉണ്ണികൃഷ്ണനും വീണ്ടും ഒന്നിക്കുന്ന ചിത്രമെന്ന പ്രത്യേകതയും 'വെടിക്കെട്ടിനുണ്ട്.
14 ഇലവണ്‍ സിനിമാസിന്റെ ബാനറില്‍ റോഷിത്ത് ലാല്‍ ആണ് ചിത്രത്തിന്റെ സഹനിര്‍മ്മാതാവ്. എക്സിക്യൂട്ടീവ് പ്രൊഡ്യൂസേഴ്സ്- മഞ്ജു ബാദുഷ, നീതു ഷിനോയ്.
വിഷ്ണു ഉണ്ണികൃഷ്ണനും ബിബിന്‍ ജോര്‍ജും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ചിത്രത്തില്‍ ഇരുന്നൂറോളം പുതുമുഖങ്ങളും ഈ ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്. പുതുമുഖങ്ങളായ ഐശ്യര്യ അനില്‍കുമാര്‍, ശ്രദ്ധ ജോസഫ് എന്നിവരാണ് 'വെടിക്കെട്ടിലെ നായികമാര്‍.
ഛായാഗ്രഹണം-രതീഷ് റാം, എഡിറ്റിംഗ്- ജോണ്‍കുട്ടി, ഗാനരചന- ബിബിന്‍ ജോര്‍ജ്, ഷിബു പുലര്‍കാഴ്ച, വിപിന്‍ ജെഫ്രിന്‍, ജിതിന് ദേവസി, അന്‍സാജ് ഗോപി. സംഗീതം- ശ്യാം പ്രസാദ്, ഷിബു പുലര്‍കാഴ്ച, അര്ജുന് വി അക്ഷയ, പശ്ചാത്തല സംഗീതം- ജേയ്ക്സ് ബിജോയ്, ലൈന്‍ പ്രൊഡ്യൂസര്‍- പ്രിജിന് ജെ.പി, പ്രൊസക്ഷന്‍ കണ്ട്രോളര്- സുധര്‍മ്മന്‍ വള്ളിക്കുന്ന്, കലാസംവിധാനം- സജീഷ് താമരശ്ശേരി, മേക്കപ്പ്- കലാമണ്ഡലം വൈശാഖ്, ഷിജു കൃഷ്ണ, കോസ്റ്റ്യൂം- ഇര്‍ഷാദ് ചെറുകുന്ന്, ചീഫ് അസോസിയേറ്റ് ഡയറക്ടര്‍- രാജേഷ് ആര് കൃഷ്ണന്, ആക്ഷന്‍- സുപ്രീം സുന്ദര്‍, മാഫിയ ശശി, സൗണ്ട് ഡിസൈന്‍- എ.ബി ജുബിന്‍, ഫിനാന്‍സ് കണ്ട്രോളര്- ഷിജോ ഡൊമിനിക്, പ്രൊഡക്ഷന്‍ എക്സിക്യുട്ടീവ്- സക്കീര്‍ ഹുസൈന്, പ്രൊഡക്ഷന്‍ മനേജേര്‍- ഹിരന്‍, നിതിന്‍ ഫ്രഡ്ഡി, കെറിയോഗ്രാഫി- ദിനേശ് മാസ്റ്റര്‍, അസോസിയേറ്റ് ഡയറക്ടര്‍- സുജയ് എസ് കുമാര്‍, ഗ്രാഫിക്സ്- നിധിന് റാം, ഡിസൈന്‍- ടെന്‍പോയിന്റ്, സ്റ്റില്‍സ്- അജി മസ്ക്കറ്റ്.
Online PR - CinemaNewsAgency.Com