Editor- MM Kamath
കൊച്ചി:
അത്യന്തം സസ്പെന്‍സ് നിറഞ്ഞ ഒരു മര്‍ഡര്‍ മിസ്റ്ററിയുമായിട്ടാണ് സാഗര്‍ എത്തുന്നത്.
ചിത്രം 'വീകം'.
'കുമ്പാരിസ്', 'സത്യം മാത്രമേ ബോധിപ്പിക്കൂ' എന്നീ ചിത്രങ്ങള്‍ക്കു ശേഷം സാഗര്‍ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ഈ സിനിമയുടെ ചിത്രീകരണം കൊച്ചിയില്‍ പുരോഗമിക്കുന്നു.
ഏബ്രഹാം മാത്യു അവതരിപ്പിക്കുന്ന ഈ ചിത്രം അബാം മൂവീസിന്റെ ബാനറില്‍ ഷീലു ഏബ്രഹാമാണ് നിര്‍മ്മിക്കുന്നത്.
പ്രധാനമായും മെഡിക്കല്‍ കാമ്പസ് പശ്ചാത്തലത്തിലൂടെയാണ് ഈ ചിത്രത്തിന്റെ അവതരണം.
പശ്ചിമ കൊച്ചിയിലെ പെരുമ്പടപ്പ് ഫാത്തിമാ ഹോസ്പ്പിറ്റല്‍ ഈ ചിത്രത്തിന്റെ പ്രധാന ലൊക്കേഷനാണ്.
മെഡിക്കല്‍ കാമ്പസ് ഭാഗങ്ങളാണ് ഇവിടെ ചിത്രീകരിക്കുന്നത്. കൂട്ടത്തില്‍ സംഘട്ടന രംഗങ്ങളും ഉണ്ട്.
ധ്യാന്‍ ശ്രീനിവാസന്, 'യുവം' എന്ന ചിത്രത്തിലൂടെ നായികയായി അരങ്ങേറിയ ഡയാനാ ഹമീദ്, യുവനിരയിലെ ശ്രദ്ധേയനായ ഡെയിന്‍ ഡേവിഡ്, എന്നിവരും നിരവധി പുതുമുഖങ്ങളും അഭിനയരംഗത്തുണ്ട്. പതു മുഖങ്ങളില്‍ പലരും മെഡിക്കല്‍ സ്റ്റുഡന്റ്സും, ജൂനിയര്‍ ഡോക്ടേഴ്സുമായിട്ടാണ് അഭിനയിക്കുന്നത്.
ധ്യാന്‍, ഡെയ്ന്‍, ഡയാനാ ഹമീദ് എന്നിവരും ജൂനിയര്‍ ഡോക്ടേര്സായി വേഷമിടുന്നു.
'ഇത്തരമൊരു കഥാപാത്രത്തിനനുയോജ്യമായ അഭിനേതാക്കളെത്തന്നെയാണ് ഉള്പ്പെടുത്തിയിരിക്കുന്നതെ'ന്ന് സാഗര്‍ പറഞ്ഞു.
കിരണ്‍, തോമാ, കീര്‍ത്തി എന്നിങ്ങനെയാണ് ധ്യാന്‍, ഡെയിന്‍, ഡയാനാ ഹമീദ് എന്നിവരുടെ കഥാപാത്രങ്ങളുടെ പേരുകള്‍.
സെറ്റില്‍ ഷീലു ഏബ്രഹാമും പോലീസ് വേഷത്തില്‍ ഏതാനും പേരുമുണ്ട്.
രഞ്ജിനി ഐ.പി.എസ്. എന്ന പോലീസ് ഉദ്യോഗസ്ഥയേയാണ് ഷീലു ഏബ്രഹാം അവതരിപ്പിക്കുന്നത്.
ഈ ചിത്രത്തിലെ ഏറ്റവും സുപ്രധാനമായ ഒരു കഥാപാത്രമാണ് ഷീലുവിന്റെ രഞ്ജിനി ഐ.പി.എസ്.
നഗരത്തിലെ ഒരു ഫഌറ്റില്‍ ഒരേ സമയത്ത് രണ്ടു മരണങ്ങള് അരങ്ങേറുന്നു.
യാദൃശ്ചികമായി ജുനിവര് ഡോക്ടേര്മാരായ കിരണിനും, തോമാക്കും കീര്‍ത്തിക്കുമാണ് പോസ്റ്റ്മോര്‍ട്ടം ചെയ്യേണ്ടതായി വന്നത്.
ഇതിലൂടെ അരങ്ങേറുന്ന സംഭവ വികാസങ്ങള്‍, മരണത്തിന്റെ പിന്നിലെ ദുരൂഹതകള്‍. ശത്രുവിന്റെ പിന്തുടരല്... ഇങ്ങനെ ചിത്രത്തെ ഏറെ ഉദ്വേഗജനകമാക്കുന്നു.
ഒരു പോലീസ് സ്റ്റോറിയും സാധാരണ സിനിമയും തമ്മില്‍ വ്യത്യാസമുണ്ടോ?
സംവിധായകന് സാഗറിനോട് ആരാഞ്ഞു.
സാഗറിന്റെ മറുപടി ഇങ്ങനെയാണ്.
'ഒരു പോലീസ് സ്റ്റോറി ഒരുക്കുകയെന്നത് സോഷ്യല്‍ സിനിമ ഒരുക്കുന്നതിനേക്കാള്‍ ബുദ്ധിമുട്ടായ കാര്യമാണ്. സസ്പെന്‍സും പിരിമുറുക്കവും ഒട്ടും ചോര്‍ന്നു പോകാന്‍ പാടില്ല. ചിത്രം തീരുന്നതുവരേയും ത്രില്ലിംഗ് മൂഡില്‍ത്തന്നെ നില്‍ക്കണം ഇതാണ് ആ ചിത്രത്തെ വിജയത്തിലേക്കു നയിക്കുന്നതും.'
ദിനേശ് പ്രഭാകറാണ് ഈ ചിത്രത്തിലെ മറ്റൊരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്.
ദിനേശിന്റെ അഭിനയ ജീവിതത്തിലെ വലിയൊരു വഴിത്തിരിവായിരിക്കും ഇതിലെ സണ്ണി എന്ന കഥാപാത്രം.
അജു വര്‍ഗീസ്, ജഗദീഷ്, ജി.സുരേഷ് കുമാര്‍, മുത്തുമണി, ബേബി ശ്രയാ, സുന്ദരപാണ്ഡ്യന്‍, ഡോ.സുനീര്‍, സൂര്യ എന്നിവരും ഈ ചിത്രത്തിലെ പ്രധാന അഭിനേതാക്കളാണ്.
പശ്ചാത്തല സംഗീതം- വില്യം ഫ്രാന്‍സിസ്.
ധനേഷ് രവീന്ദ്രനാണ് ഛായാഗ്രാഹകന്‍. എഡിറ്റിംഗ്- ഹരീഷ്, കലാസംവിധാനം- പ്രദീപ് എം.വി., മേക്കപ്പ്- അമല്‍, കോസ്റ്റ്യം ഡിസൈന്‍- അരുണ്‍ മനോഹര്‍,
ചീഫ് അസ്സോസ്സിയേറ്റ് ഡയറക്ടര്‍- സനു സജീവന്, അസ്സോസ്സിയേറ്റ് ഡയറക്ടേര്‍സ്- പ സംഗീത് ജോയ്, ബഷീര്‍ ഹുസൈന്, മുകേഷ് മുരളി.
ഫിനാന്‍സ് കണ്ട്രോളര്- അമീര്‍ കൊച്ചിന്, പ്രൊഡക്ഷന്‍ മാനേജര്‍- സുനിഷ് വൈക്കം, പ്രൊഡക്ഷന്‍ എക്സിക്കുട്ടീവ്- ബിജു അഗസ്റ്റിന്, പ്രൊഡക്ഷന്‍ കണ്ട്രോളര്- ജിത്ത് പിരപ്പന്‍കോട്, പി.ആര്.ഒ.-വാഴൂര്‍ ജോസ്, ഫോട്ടോ- സന്തോഷ് പട്ടാമ്പി.
Online PR - CinemaNewsAgency.Com