സി എന്‍ എ-
കൊച്ചി:
നവാഗതനായ പ്രവീണ്‍ രാജ് പൂക്കാടന്‍ സംവിധാനം ചെയ്യുന്ന 'വെള്ളേപ്പം' എന്ന ചിത്രത്തിലെ ആദ്യഗാനം പുറത്തിറങ്ങി.
വിനീത് ശ്രീനിവാസനും എമി എഡ്വിനും ചേര്‍ന്ന് പാടിയ പാട്ടിന് ഈണം ഒരുക്കിയിരിക്കുന്നത് എറിക്ക് ജോണ്‍സനാണ്. വരികള്‍ ഡിനു മോഹന്‍. നല്ല നാളുകള്‍ തിരികെ വരും എന്ന പ്രത്യാശയുടെ കൂടെ സന്ദേശമാണ് ഗാനം നല്‍കുന്നത്.
തൃശൂരിന്റെ പ്രാതല്‍ മധുരമായ വെള്ളേപ്പത്തിന്റെയും വെള്ളേപ്പങ്ങാടിയുടെയും പശ്ചാത്തലത്തില്‍ കഥ പറയുന്ന 'വെള്ളേപ്പം', നിര്‍മ്മിക്കുന്നത് ബറോക്ക് ഫിലിമ്സിന്റെ ബാനറില്‍ ജിന്‍സ് തോമസും ദ്വാരക് ഉദയശങ്കറും ചേര്‍ന്നാണ്. കഥയും തിരക്കഥും നവാഗതനായ ജീവന് ലാല്‍.
ഷൈന്‍ ടോം ചാക്കോ, അക്ഷയ് രാധാകൃഷ്ണന്, നൂറിന് ഷെരീഫ് എന്നിവര്‍ പ്രധാന കഥാപാത്രങ്ങളായി എത്തുന്ന ചിത്രത്തില്‍, ഒരിടവേളക്ക് ശേഷം തിരിച്ചെത്തുന്ന റോമയും അണിനിരക്കുന്നു. ശ്രീജിത്ത് രവി, കൈലാഷ്, സോഹന്‍ സീനുലാല്‍, വൈശാഖ് സിവി, ഫാഹിം സഫര്‍ എന്നിവര്‍ മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.
ചിത്രത്തിലെ മറ്റ് ഗാനങ്ങള്‍ ചിട്ടപ്പെടുത്തിയിരിക്കുന്നത് മലയാളികളുടെ എക്കാലെത്തയും പ്രിയപ്പെട്ട സംഗീത സംവിധായകരില്‍ ഒരാളായ എസ്. പി വെങ്കടേഷും, 'പൂമരം', 'തൊട്ടപ്പന്' എന്നീ ചിത്രങ്ങളിലൂടെ പ്രശസ്തനായ ലീല എല്‍ ഗിരീഷ്കുട്ടനുമാണ്.
മികച്ച കലാസംവിധായാകനുള്ള സംസ്ഥാന അവാര്‍ഡ് നേടിയ ജ്യോതിഷ് ശങ്കര്‍ ആണ് വെള്ളേപ്പത്തിന്റെ കലാസംവിധാനം. ഛായാഗ്രഹണം- ശിഹാബ് ഓങ്ങല്ലൂര്‍.
ഏപ്രില്‍ പകുതിയോടെ റിലീസ് പ്രതീക്ഷിക്കുന്ന ചിത്രത്തിന്റെ ലിറിക്കല്‍ വീഡിയോ ആണ് ഇപ്പോള്‍ പ്രേക്ഷരിലേക്ക് എത്തിയിരിക്കുന്നത്. വരും ദിവസങ്ങളില്‍ ചിത്രത്തിലെ മറ്റ് ഗാനങ്ങളും ടീസറും ട്രെയ്ലറും പ്രേക്ഷകരിലേക്ക് എത്തുമെന്ന് അണിയറ പ്രവര്‍ത്തകര്‍ അറിയിച്ചു.