സി എന്‍ എ-
ചെന്നൈ:
'മാസ്റ്റര്‍' എന്ന വിജയ് ചിത്രത്തിന് ശേഷം ലോകേഷ് കനകരാജ്, ഉലകനായകന് കമല്‍ഹാസനെ നായകനാക്കി രചനയും സംവിധാനവും നിര്‍വ്വഹിക്കുന്ന ആക്ഷന്‍ ത്രില്ലര്‍ ചിത്രമാണ് 'വിക്രം'.
നവംബര്‍ 7ന് 66-ാം ജന്മദിനാഘോഷത്തിന്റെ മുന്നോടിയായി 'വിക്രം' എന്ന ചിത്രത്തിന്റെ ആദ്യ പ്രൊമോ റിലീസ് ചെയ്തു.
ചിത്രത്തില്‍ കമല്‍ഹാസനെ കൂടാതെ വിജയ് സേതുപതി, ഫഹദ് ഫാസില്‍, കാളിദാസ് ജയറാം എന്നിവര്‍ പ്രധാന കഥാപാത്രങ്ങളായി എത്തുന്നുണ്ട്.
അര്ജുന് ദാസ്, ആന്റണി വര്‍ഗീസ്, നരേന്, കാളിദാസ് ജയറാം, ശിവാനി നാരായണന്, ശ്രീകുമാര്‍ എന്നിവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.
മാനഗരം, കൈതി, മാസ്റ്റര്‍ എന്നീ ചിത്രങ്ങള്‍ക്ക് ശേഷം ലോകേഷ് കനകരാജിന്റെ നാലാമത്തെ ചിത്രമാണ് 'വിക്രം'.
രാജ് കമല്‍ ഫിലിംസ് ഇന്റര്‍നാഷണലിന്റെ ബാനറില്‍ കമല്‍ഹാസനും ആര്.മഹേന്ദ്രനും ചെര്‍ന്നാണ് നിര്‍മ്മാണം. എക്സിക്യൂട്ടീവ് പ്രൊഡ്യൂസര്‍: എസ്. ഡിസ്നി.
സംഗീതം: അനിരുദ്ധ് രവിചന്ദര്‍, ഛായാഗ്രാഹകന്‍: ഗിരീഷ് ഗംഗാധരന്, എഡിറ്റര്‍: ഫിലോമിന്‍ രാജ്, കലാസംവിധാനം: എന്‍ സതീഷ് കുമാര്‍, വസ്ത്രാലങ്കാരം: വി സായ്, പല്ലവി, കവിത.ജെ.
സ്റ്റണ്ട് കൊറിയോഗ്രഫി: അന്‍ബരിവ്, ഡാന്‍സ് കൊറിയോഗ്രഫി: സാന്‍ഡി, സൗണ്ട് ഡിസൈന്‍: SYNC സിനിമാസ്, സൗണ്ട് മിക്സിംഗ്: കണ്ണന് ഗണപത്, പബ്ലിസിറ്റി ഡിസൈനര്‍: ഗോപി പ്രസന്ന.
വിക്രമിന്റെ ഷൂട്ടിംഗ് ഈ വര്‍ഷം അവസാനം പൂര്‍ത്തിയാകുമെന്നും 2022ല്‍ തിയറ്ററുകളില്‍ എത്തുമെന്നുമാണ് പ്രതീക്ഷ.
വാര്‍ത്ത പ്രചരണം- എം.എം. കമ്മത്ത്
Online PR - CinemaNewsAgency.Com