ന്യൂസ് ഡെസ്ക്-
ചെന്നൈ:
ഉലകനായകന് കമലഹാസ്സന്റെ 66ാം ജന്മദിനത്തോടനുബന്ധിച്ച്, സംവിധായകന് ലോകേഷ് കനഗരാജിനൊപ്പം കമല്‍ ഹാസന്റെ വരാനിരിക്കുന്ന 'വിക്രം' എന്ന ആക്ഷന്‍ ത്രില്ലര്‍ വിഭാഗത്തില്‍ പ്പെടുന്ന ചിത്രത്തിന്റെ ടീസര്‍ റിലീസ് ചെയ്തു. .
1986 ല്‍ രാജശേഖര്‍ സംവിധാനം ചെയ്ത ആക്ഷന്‍ സാഹസിക ചിത്രത്തിന്റെ തലക്കെട്ടും 'വിക്രം' ആയിരുന്നു. ലോകേഷിന്റെ സിനിമ പ്രചോദിത റീമേക്കാണോ അതോ തുടര്‍ച്ചയായിരിക്കുമോ എന്ന് വാര്‍ത്ത ഇതുവരെ പുറത്തുവന്നിട്ടില്ല.
സംഗീതം- അനിരുദ്ധ് രവിചന്ദര്‍, 2021 വേനല്‍ക്കാലത്ത് റിലീസ് ചെയ്യാന്‍ ഒരുങ്ങുന്ന ചിത്രം രാജ് കമല്‍ ഫിലിംസ് ഇന്റര്‍നാഷണല്‍ (ആര്‍കെഎഫ്ഐ) ആണ് നിര്‍മ്മിക്കുന്നത്.