സി എന്‍ എ-
കൊച്ചി:
പൃഥ്വിരാജിനെ കേന്ദ്രകഥാപാത്രമാക്കി ജയന് നമ്പ്യാര്‍ സംവിധാനം ചെയ്യുന്ന 'വിലായത്ത് ബുദ്ധ' എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തിറങ്ങി.
മലയാളികളുടെ പ്രിയ ഹിറ്റ് മേക്കര്‍ സച്ചിയുടെ 'അയ്യപ്പനും കോശിയും' റിലീസ് ചെയ്ത് ഒരു വര്‍ഷം തികയുന്ന വേളയില്‍ വേളയിലാണ് ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തിറക്കിയത്. അയ്യപ്പനും കോശിയും എന്ന സച്ചിയുടെ അവസാന സിനിമയിലെ അസോസിയേറ്റ് ഡയറക്ടറായിരുന്നു ജയന് നമ്പ്യാര്‍. ജി.ആര് ഇന്ദുഗോപന്റെ 'വിലായത്ത് ബുദ്ധ' എന്ന നോവലിനെ ആധാരമാക്കിയാണ് സിനിമ.
പ്രഥ്വിരാജ് നായകനാകുന്ന ചിത്രത്തിന്റെ തിരക്കഥ എഴുതുന്നത് ജി.ആര് ഇന്ദുഗോപനും രാജേഷ് പിന്നാടനും ചേര്‍ന്നാണ്. ഉര്‍വശി തീയേറ്റേഴ്സിന്റെ ബാനറില്‍ സന്തീപ് സേനന്, അനീഷ് എം തോമസ് എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്.
നിരവധി ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ ഛായാഗ്രാഹകന്‍ ജോമോന് ടി ജോണ്‍ ഛായാഗ്രഹണം നിര്‍വഹിക്കുമ്പോള്‍ ജേക്സ് ബിജോയ് ആണ് സംഗീതം. ബാദുഷ എന്‍.എം ആണ് പ്രോജക്ട് ഡിസൈനര്‍. മഹേഷ് നാരായണനാണ് ചിത്രത്തിന്റെ എഡിറ്റിംങ്.
കലാ സംവിധാനം- മോഹന്‍ദാസ്, പ്രൊഡക്ഷന്‍ കണ്‍ഡ്രോളര്‍- എസ്. മുരുകന്, മേക്കപ്പ്- റോണക്സ് സേവിയര്‍, കോസ്റ്റ്യൂം- സുജിത്ത് സുധാകരന്, പി.ആര്.ഒ- പി. ശിവപ്രസാദ്, മഞ്ജു ഗോപിനാഥ്, എ.എസ് ദിനേശ്, വാഴൂര്‍ ജോസ് എന്നിവരാണ് മറ്റ് അണിയറ പ്രവര്‍ത്തകര്‍.