CNA
മറയൂര്‍:
ചന്ദന മരങ്ങളുടെ പറുദീസയെന്നു വിശേഷിപ്പിക്കാവുന്ന മറയൂരില്‍ ഒരു പുതിയ സിനിമക്ക് ഒക്ടോബര്‍ പത്തൊമ്പത് ബുധനാഴ്ച്ച തുടക്കമിട്ടു.
'വിലായത്ത് ബുദ്ധ' നവാഗതനായ ജയന് നമ്പ്യാര്‍ സംവിധാനം ചെയ്യുന്ന ഈ ചിത്രം ഉര്‍വ്വശി തീയേറ്റേഴ്സിന്റെ ബാനറില്‍ സന്ധീപ് സേനനാണ്
നിര്‍മ്മിക്കുന്നത്.
അണിയറ പ്രവര്‍ത്തകര്‍, ഫോറസ്റ്റ്, പൊലീസ് ഉദ്യോഗസ്ഥര്‍, പഞ്ചായത്ത് പ്രസിഡന്റ് തുടങ്ങിയവരുടെ സാന്നിദ്ധ്യത്തിലായിരുന്നു തുടക്കം കുറിച്ചത്.
മറയൂരിലെ മലമടക്കുകള്‍ക്കിടയില്‍ ഒരു ഗുരുവും ശിഷ്യനും തമ്മില്‍ ലക്ഷണമൊത്ത ഒരു ചന്ദന മരത്തെച്ചൊല്ലി നടത്തുന്ന യുദ്ധത്തിന്റെ കഥയാണ് 'വിലായത്ത് ബുദ്ധ'.
പ്രണയവും രതിയും പകയും സംഘര്‍ഷം തീര്‍ക്കുന്ന പശ്ചാത്തലത്തിലൂടെയാണ് കഥാപുരോഗതി.
'ഡബിള്‍ മോഹന്‍' എന്ന കുപ്രസിദ്ധ ചന്ദനക്കൊള്ളക്കാരനായി പൃഥ്വിരാജും, 'ഭാസ്ക്കരന്‍ മാഷ്' എന്ന ഗുരുവായി അയ്യപ്പനും കോശിയും എന്ന ചിത്രത്തിലെ ഡ്രൈവറെ അനശ്വരനാക്കിയ കോട്ടയം രമേശും പോരാടുന്നു.
അനുമോഹന്‍, ഷമ്മി തിലകന്, രാജശ്രീ നായര്‍ എന്നിവര്‍ക്കൊപ്പം ടി.ജെ. അരുണാചലം എന്ന തമിഴ് നടനും ഈ ചിത്രത്തില്‍ പ്രധാന വേഷമണിയുന്നു.
'തൊട്ടപ്പന്' എന്ന സിനിമയിലൂടെ ശ്രദ്ധേയയായ പ്രിയംവദ കൃഷ്ണനാണു നായിക.
ജി.ആര്. ഇന്ദുഗോപന്റെ പ്രശസ്തമായ 'വിലായത്ത് ബുദ്ധ' എന്ന നോവലിനെ ആസ്പദമാക്കി ചിത്രീകരിക്കുന്ന ഈ ചിത്രത്തിന്റെ തിരക്കഥ രചിച്ചിരിക്കുന്നത് ഇന്ദുഗോപനും രാജേഷ് പിന്നാനും ചേര്‍ന്നാണ്.
സംഗീതം- ജെയ്ക്ക് ബിജോയ്സ്. അരവിന്ദ് കശ്യപ് ഛായാഗ്രഹണം നിര്‍വ്വഹിക്കുന്നു.
എഡിറ്റിംഗ്- ശ്രീജിത്ത് സാരംഗ്, കലാസംവിധാനം- ബംഗ്ളാന്, മേക്കപ്പ്- മനുമോഹന്‍, കോസ്റ്റ്യൂം ഡിസൈന്‍- സുജിത് സുധാകരന്, പ്രൊജക്റ്റ് ഡിസൈനര്‍- മനു ആലുക്കല്‍, എക്സിക്കുട്ടീവ് പ്രൊഡ്യൂസര്‍- സംഗീത് സേനന്, ലൈന്‍ പ്രൊഡ്യൂസര്‍- രലുസുഭാഷ് ചന്ദ്രന്, ചീഫ് അസ്സോസ്സിയേറ്റ് ഡയറക്ടര്‍- കിരണ്‍ റാഫേല്‍, അസ്സോസ്സിയേറ്റ് ഡയറക്ടേര്‍സ്- മണ്‍സൂര്‍ റഷീദ്, വിനോദ് ഗംഗ, സഞ്ജയന് മാര്‍ക്കോസ്.
സഹസംവിധാനം- ആദിത്യന് മാധവ്, ജിഷ്ണു വേണുഗോപാല്‍, അര്ജുന് എ. പ്രൊഡക്ഷന്‍ എക്സിക്കുട്ടിവ്സ്- രാജേഷ് മേനോന്, നോബിള്‍ ജേക്കബ്.
പ്രൊഡക്ഷന്‍ കണ്ട്രോളര്- അലക്സ് ഇ കുര്യന്.
ഉര്‍വ്വശി തീയേറ്റേഴ്സ് ഈ ചിത്രം പ്രദര്‍ശനത്തിനെത്തിക്കുന്നു.
- വാഴൂര്‍ ജോസ്.
ഫോട്ടോ- സിനറ്റ് സേവ്യര്‍.
Online PR - CinemaNewsAgency.Com