സി എന്‍ എ-
ഹൈദരാബാദ്:
സിനിമാ ചിത്രീകരണത്തിനിടെ നടന് വിശാലിന് പരുക്ക്.
നടന് ബാബുരാജുമായുള്ള സിനിമയിലെ ആക്ഷന്‍ രംഗം ചിത്രീകരിക്കുന്നതിനിടെയാണ് വിശാലിന്റെ തോളിന് പരുക്കേറ്റത്.
ചിത്രത്തിലെ വില്ലന്‍ കഥാപാത്രത്തെ അവതരിപ്പിക്കുന്ന ബാബുരാജാണ്.
റോപ്പില്‍ കെട്ടി ഉയര്‍ന്ന വിശാലിന്റെ തോള് ഭിത്തിയില്‍ വന്ന് ഇടിക്കുകയായിരുന്നു. സെറ്റില്‍ ഫിസിയോതെറാപ്പിസ്റ്റ് ഉണ്ടായിരുന്നതിനാല്‍ ഉടന്‍ തന്നെ വൈദ്യസഹായം ലഭിക്കുകയായിരുന്നു. താരത്തിന് രണ്ട് ദിവസത്തെ വിശ്രമം വേണമെന്ന് ഡോക്ടര്‍ നിര്‍ദ്ദേശിച്ചിട്ടുണ്ടെന്നാണ് അറിയാന്‍ സാധിച്ചത്.
ശരവണന് സംവിധാനം ചെയ്യുന്ന സിനിമയുടെ ലൊക്കേഷന്‍ ഹൈദരാബാദ് ആണ്. വിശാലിന്റെ 31മത്തെ ചിത്രമാണിത്. ജൂലൈ അവസാനത്തോടെ ചിത്രത്തിന്റെ ഷൂട്ടിംഗ് പൂര്‍ത്തിയാക്കാന്‍ ഇരിക്കവേയാണ് വിശാലിന് പരുക്കേറ്റിരിക്കുന്നത്.