സി എന്‍ എ-
കൊച്ചി:
വി കെ പ്രകാശ് സംവിധാനം ചെയ്യുന്ന മലയാളം കന്നഡ സിനിമ 'വിഷ്ണുപ്രിയ'യുടെ ചിത്രീകരണം പൂര്‍ത്തിയായി.
ശ്രേയസ് മഞ്ജു, പ്രിയ പ്രകാശ് വാര്യര്‍ എന്നിവര്‍ അഭിനയിക്കുന്ന ചിത്രത്തിന് സംഗീതം നല്‍കുന്നത് ഗോപി സുന്ദറാണ്. കെ മഞ്ജു സിനിമാസിന്റെ ബാനറില്‍ ഷബീര്‍ പത്താന് നിര്‍മ്മിക്കുന്ന 'വിഷ്ണുപ്രിയ'യുടെ ഛായാഗ്രഹണം വിനോദ് ഭാരതി നിര്‍വഹിക്കുന്നു. ആക്ഷനും, സംഗീതത്തിനും പ്രാധാന്യം നല്കുന്ന ഈ റൊമാന്റിക് ചിത്രത്തിന്റെ എഡിറ്റര്‍ സുരേഷ് URS. കെജിഫ് ന്റെ സ്റ്റണ്ട് ഡയറക്ടര്‍മാരായ വിക്രം മോര്, ജോളി ബാസ്റ്റ്യന്‍ എന്നിവരാണ് സംഘട്ടന സംവിധായകര്‍. ഗാനരചന- ഡോ: വി നാഗേന്ദ്ര പ്രസാദ്, സഹ നിര്‍മ്മാണം- ചഞ്ചല്‍ സുരേഷ്, പി ആര് ഒ- ഷെജിന്‍ ആലപ്പുഴ, മാര്‍ക്കറ്റിംഗ്- അജിനു അയ്യപ്പന്, ഡിസൈന്‍- ആദിന് ഒല്ലൂര്‍. ആതിരപ്പള്ളി, കാലടി, ചിക്മംഗ്ലൂര്, ബംഗളുരു എന്നിവിടങ്ങളിലായിരുന്നു ചിത്രീകരണം.
whitepaper