MM Kamath
കൊച്ചി:
പ്രശസ്ത ഫാഷന്‍ സെലിബ്രിറ്റി ഫോട്ടോഗ്രാഫറായ അനിജ ജലന്‍ തന്നെ ആശയവും സംവിധാനവും ക്യാമറയും എഡിറ്റിംഗും നിര്‍വ്വഹിച്ച് ലോക വനിതാ ദിനത്തില്‍ റിലീസ് ചെയ്ത 'യോഷ' (YOSHA) എന്ന സ്ത്രീ ശാക്തീകരണ മ്യൂസിക്കല്‍ ഡോക്യുമെന്ററി ജനശ്രദ്ധ നേടി.
നമുക്ക് ചുറ്റുമുള്ളവര്‍ സ്ത്രീജീവിതങ്ങളെ ഒറ്റ ഫ്രെയ്മിലാക്കിയ 'യോഷ'യുടെ അണിയറയില്‍ അനിജയ്ക്ക് പുറമേ ഒരു കൂട്ടം സ്ത്രീകളാണ് പ്രവര്‍ത്തിച്ചിരിക്കുന്നത്.
'വിജയിച്ച എല്ലാ സ്ത്രീകള്‍ക്കും പിന്നില്‍ ഒരു പുരുഷനുണ്ടെന്ന് ഞങ്ങള്‍ വിശ്വസിക്കുന്നു; അവളുടെ യാത്രയില്‍ അവളെ പിന്തുണച്ച അച്ഛന്, സഹോദരന്, ഭര്‍ത്താവ്, സുഹൃത്ത് അല്ലെങ്കില്‍ സഹപ്രവര്ത്തകന്.
ഈ വനിതാ ദിനത്തില്‍, ഈ പ്രോജക്റ്റ് നിര്‍മ്മിക്കാന്‍ ഞങ്ങളെ സഹായിച്ച എല്ലാ പുരുഷന്മാരെയും ബഹുമാനിക്കുകയും നന്ദി അറിയിക്കുകയും ചെയ്യുന്നു.
തങ്ങളുടെ അഭിനിവേശം കൈവരിക്കാന്‍ അവരെ സഹായിച്ചുകൊണ്ട് ഓരോ സ്ത്രീയുടെയും ജീവിതം കൂടുതല്‍ മനോഹരമാക്കുകയും പിന്തുണയ്ക്കുകയും ചെയ്തതിന് അവിടെയുള്ള എല്ലാ ശക്തരായ പുരുഷന്മാര്ക്കും നന്ദി പറയുന്നു.' എന്ന് പറഞ്ഞുകൊണ്ടാണ് 'യോഷ' ആരംഭിക്കുന്നത്.
('We believe that behind every successful women, there is a man; a father, brother, husband, friend or a colleague, who supported her in her journey.
On this women's day, we would like to respect and thank all the men who have helped us in making of this project.
Thanking all the strong men out there for supporting and making each women's life more beautiful by helping them to achieve their passion.')
രമ്യ കൃഷ്ണന്റെ വരികള്‍ക്ക് സംഗീതം നല്കി ആലപിച്ചിരിക്കുന്നത് ചാന്ദ്നി മിക്കുവാണ്. നര്‍ത്തകിയും ട്രാവല്‍ ഫൊട്ടോഗ്രാഫറും ബാഡ്മിന്റണ്‍ ദേശീയ താരവുമായ നസ്രീന് കുക്കുവിന്റെ ജീവിതയാത്രയില്‍ കണ്ടുമുട്ടുന്ന സ്ത്രീകളിലൂടെയാണ് 'യോഷ' എന്ന മ്യൂസിക്കല്‍ ഡോക്യുമെന്ററി യാത്ര. അതില്‍, പ്രശസ്തരുണ്ട്, പ്രതിഭകളുണ്ട്, അസാധാരണ ജീവിതം നയിക്കുന്ന സാധാരണക്കാരുമുണ്ട്. അവരെയെല്ലാം ബന്ധിപ്പിച്ചുകൊണ്ടാണ് ഈ മ്യൂസിക്കല്‍ ഡോക്യുമെന്ററി മുന്നോട്ട് പോകുന്നത്.
മുന്‍ ആരോഗ്യമന്ത്രി ഷൈലജ ടീച്ചര്‍, പ്രശസ്ത സംരംഭക ബീന കണ്ണന്, എസ്.ഐ. ആനി ശിവ, നിര്‍മ്മാതാവ് സാന്ദ്ര തോമസ്, അഭിനേത്രി ലെന എന്നിവരും 'യോഷ'യുടെ ഭാഗമാകുന്നുണ്ട്.
അനിജ ജലന്റെ സംവിധാനത്തിലൊരുങ്ങിയ ഈ വിഡിയോ ഒരു സ്ത്രീകൂട്ടായ്മയുടെ വിജയം തന്നെയാണ്.
ക്യാമറയും എഡിറ്റും സംവിധാനവും കോസ്റ്റ്യൂമും അങ്ങനെ എല്ലാ മേഖലയിലും സ്ത്രീകളെ മാത്രം ഉള്‍ക്കൊള്ളിച്ചാണ് അനിജ ഈ മ്യൂസിക് വിഡിയോ പൂര്‍ത്തിയാക്കിയത്.
മികച്ച പ്രതികരണമാണ് വിഡിയോയ്ക്ക് സമൂഹമാധ്യമങ്ങളില്‍ നിന്നു ലഭിക്കുന്നത്.
കോസ്റ്റ്യൂം- ശരണ്യ ജിബു, മേക്കപ്പ്- ലിജിത മനു റാഫേല്‍, അമ്മു ബി.രാജ്, ചീഫ് അസോഷ്യേറ്റ് ഡയറക്ടര്‍- ജാസ്മിന് ജാസ്, ആര്‍ട്- നാദിയ സി.ജെ, സ്റ്റില്‍സ്- നീഷ്യ സോമന്, പ്രൊഡക്ഷന്‍ കണ്ട്രോളര്- ജാസ്മിന് ജാസ്, ക്യാമറ അസോസിയേറ്റ്- എശ്വര്യ വി, ടൈറ്റില്‍ ഡിസൈന്‍- റാസ്മേരി ലില്ലു, ഡി.ഐ.- ഐശ്വര്യ സുജിത് (ആക്ഷന്‍ ഫ്രെയിംസ് മീഡിയ), പി.ആര്.ഒ.- ഐശ്വര്യ രാജ്.
Based On True Stories ( BOTS ) എന്ന യൂട്യൂബ് ചാനലിലൂടെയാണ് 'യോഷ' (YOSHA) റിലീസ് ചെയ്തത്.
വാര്‍ത്ത പ്രചരണം- എം.എം. കമ്മത്ത്
Online PR - CinemaNewsAgency.Com