CNA
കൊച്ചി:
പ്രമുഖ ചലച്ചിത്ര താരം ലിയോണ ലിഷോയിയെ കേന്ദ്ര കഥാപാത്രമാകുന്ന 'സമാനി' എന്ന മ്യൂസിക് വീഡിയോ ശ്രദ്ധേയമായി.
പൗര്‍ണമി മുകേഷിന്റെ സംവിധാനത്തില്‍ അമൃതേഷ് വിജയനാണ് നിര്‍മാണവും സംഗീത സംവിധാനവും നിര്‍വഹിച്ചിരിക്കുന്നത്.
ഒരു കാലഘട്ടത്തില്‍ കൂടി കടന്നു പോകുന്ന ശക്തരായ മൂന്ന് തരം സ്ത്രീകളെയാണ് (യോദ്ധാവ്, വാന്ഡറെര്, രാജ്ഞി) ഈ വീഡിയോയിലൂടെ അവതരിപ്പിക്കുന്നത്.
മൂന്ന് മിനിറ്റ് ദൈര്‍ഖ്യമുള്ള 'സമാനി' എന്ന മ്യൂസിക് വീഡിയോ പ്രമുഖ യുട്യൂബ് ചാനലായ കരിക്ക് ട്യുണ്ഡിലാണ് റിലീസ് ചെയ്തിരിക്കുന്നത്.
വിഷ്ണു ശങ്കര്‍ വി എസാണ് എഡിറ്റിംഗ് അടക്കമുള്ള പോസ്റ്റ് പ്രൊഡക്ഷന്‍ സംവിധാനം ചെയ്തിരിക്കുന്നത്.
ഹരി കൃഷ്ണനാണ് ക്യാമറ കൈകാര്യം ചെയ്തിരിക്കുന്നത്. ദിവ്യ മേനോന്റെ വരികള്‍ ആലപിച്ചത് പാര്‍വതി ജയദേവനും വൈശാഖയും ചേര്‍ന്നാണ്. ആര്‍ട്ട് ഡയറക്ഷന്‍ ജിബിന്‍ ജോസഫ്.
വേറിട്ട ലുക്കില്‍ ക്യാമറക്കുമുന്നില്‍ എത്തിയ ലിയോണയുടെ ഈ വീഡിയോ ഇതിനോടകം തന്നെ ഏറെ ജനശ്രദ്ധ ആകര്‍ഷിച്ചിട്ടുണ്ട്.
Online PR - CinemaNewsAgency.Com