സ്വന്തം ലേഖകന്‍-
തിരു:
'ZE-TRE-SE' ഒരു കോമഡി ഫാന്റസി ഹ്രസ്വ ചിത്രമാണ്. ലോക്ക്ഡൗണ്‍ കാരണം തീയറ്ററുകള്‍ പൂട്ടിയതിനെ കുറിച്ചാണ് ചിത്രം സംസാരിക്കുന്നത്. ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് അച്ചു കൃഷ്ണയാണ്. അച്ചു തന്നെയാണ് ഛായാഗ്രഹണവും ചിത്രസംയോജനവും ഡി.ഐ യും ചെയ്തിരിക്കുന്നത്. ചിത്രം നിര്‍മ്മിച്ചിരിക്കുന്നത് ദീപാ മോഹനാണ്. കഥ തിരക്കഥ സംഭാഷണം നിര്‍വഹിച്ചിരിക്കുന്നത് ആദര്‍ശ് ശങ്കര്‍ ആണ്. ചിത്രത്തിലെ ഒരു പ്രധാന കഥാപാത്രവും ആദര്‍ശ് അവതിരിപ്പിച്ചിട്ടുണ്ട്.
ചിത്രം 23 വയസ്സുള്ള വിജയന് എന്ന വ്യക്തിയിലൂടെയാണ് മുന്നോട്ടു പോകുന്നത്. ഒരുപാട് പ്രശ്നങ്ങളുടെ നടുവില്‍ നില്ക്കുന്ന വിജയന് ദൈവത്തോട് സംസാരിക്കാന്‍ ഒരു അവസരം ലഭിക്കുന്നു. ദൈവവും വിജയനും തമ്മിലുള്ള രസകരവും നര്‍മ്മം നിറഞ്ഞതുമായ സംഭാഷണമാണ് ഈ 11 മിനിറ്റ് ഹ്രസ്വ ചിത്രത്തിന്റെ പ്രധാന ആകര്‍ഷണം.
അശ്വിന് കൃഷ്ണ ആര്.എസ്, ഉല്ലാസ്, നിതിന്‍ മോഹന്‍ തുടങ്ങിയവരാണ് മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്. ചിത്രത്തിന്റെ പശ്ചാത്തലസംഗീതം ഒരുക്കിയിരിക്കുന്നത് ധീരജ് സുകുമാരനാണ്.