എഎസ് ദിനേശ്-
കൊച്ചി :
ആദ്യകാല മലയാള നാടക, സിനിമാ പിന്നണി ഗായകനും സംഗീത സംവിധായകനും നടനുമായിരുന്ന സീറോ ബാബു ( കെ.ജെ. മുഹമ്മദ് ബാബു - 80) അന്തരിച്ചു. വാര്‍ധക്യസഹജമായ അസുഖങ്ങളെ തുടര്‍ന്ന് ദീര്‍ഘനാളായി ചികിത്സയിലായിരുന്നു. എറണാകുളം ലിസി ആശുപത്രിയില്‍ വെച്ചായിരുന്നു അന്ത്യം. മലയാളത്തിലെ മുതിര്‍ന്ന തലമുറയിലെ ഗായകനായ സീറാ ബാബു നാടകത്തിലൂടെ പതിനെട്ടാം വയസിലായിരുന്നു പിന്നണി ഗാനരംഗത്തേക്കുള്ള രംഗപ്രവേശം. സിനിമാ രംഗത്തേയ്ക്ക് എത്തുന്നത് 1964ലാണ്. സീറോ ബാബു 300ല്‍ അധികം ചലച്ചിത്ര ഗാനങ്ങള്‍ ആലപിച്ചിട്ടുണ്ട്.
യേശുദാസിന്റെ മുന്‍ തലമുറയിലെ കൊച്ചിയിലെ ഗായകരായിരുന്നു സി.ഒ. ആന്റേയും മെഹബൂബും സീറോ ബാബുവുമെല്ലാം. കബറടക്കം എറണാകുളം നോര്‍ത്ത് തോട്ടത്തുംപടി ജുമാ മസ്ജിദ് കബര്‍സ്ഥാനില്‍ നാളെ (22-10-2020) നടക്കും.