എ എസ് ദിനേശ്-
കൊച്ചി:
നവാഗത നായിക ആഷ്ലി ഉഷ, രഞ്ജി പണിക്കര്‍, നന്ദു, ഷാലു റഹിം, മുത്തുമണി എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി രേവതി എസ് വര്‍മ്മ കഥയെഴുതി സംവിധാനം ചെയ്യുന്ന 'e-വലയം' എന്ന ചിത്രത്തിന്റെ ഒഫീഷ്യല്‍ ട്രെയിലര്‍ റിലീസായി.
അക്ഷയ് പ്രശാന്ത്, സിധ്ര മുബാഷീര്‍, ഗീത മാത്തന്, വിനോദ് തോമസ്, ആനീസ് അബ്രഹാം, സാന്ദ്ര നായര്‍, ആര്യ മേനോന്, ജയന്തി നരേന്ദ്രനാഥ്, മാധവ് ഇളയിടം, അജയന് കടനാട്, ജോഫി, കിഷോര്‍ പീതാംബരന്, കുമാര്‍ സേതു, ഗോപന് മങ്ങാട്, ചിത്ര പൈ, മനാഫ്, വിനോദ് ഉദായനപുരം, രഘു, കൃഷ്ണകുമാര്‍, രാജേഷ് മേനോന്, അനന്തന്, സജി തുടങ്ങിയവരും അഭിനയിക്കുന്നു.
ജി.ഡി.എസ്.എന്‍ (GDSN) എന്റര്‍ടെയിന്‍മെന്റ്സിന്റെ ബാനറില്‍ ജോബി ജോയ് വിലങ്ങന്‍പാറ നിര്‍മ്മിക്കുന്ന 'e-വലയം' എന്ന ഈ ചിത്രത്തിനു വേണ്ടി റഫീക്ക് അഹമ്മദ് എഴുതിയ വരികള്‍ക്ക് പ്രശസ്ത സംഗീത സംവിധായകന് ജെറി അമല്‍ദേവ് ഈണം പകരുന്നു. മധു ബാലകൃഷ്ണന്, ലതിക,സംഗീത (ചെന്നൈ), ദുര്‍ഗ്ഗ വിശ്വനാഥ്, വിനോദ് ഉദയനാപുരം എന്നിവരാണ് ഗായകര്‍.
നവാഗതനായ ശ്രീജിത്ത് മോഹന്‍ദാസ് തിരക്കഥ സംഭാഷണം എഴുതുന്നു. പൂര്‍ണമായും അനമോര്‍ഫിക് ലെന്‍സ് ഉപയോഗിച്ചു ചിത്രീകരിച്ച ഈ ചലച്ചിത്രം തമിഴ് സിനിമയില്‍ ഏറേ ശ്രദ്ധേയനായ അരവിന്ദും രണ്ടാം യൂണിറ്റില്‍ ബിപിന്‍ വര്‍മ്മയും ചേര്‍ന്ന് ഛായാഗ്രഹണം നിര്‍വ്വഹിച്ചിരിക്കുന്നു.
പൂര്‍ണമായും സിംക് സൗണ്ട് (sync sound) ആയി ശബ്ദലേഖനം ചെയ്ത ഈ സിനിമക്ക് സൗണ്ട് ഡിസൈന്‍ നിര്‍വ്വഹിച്ചിരിക്കുന്നത് സ്മിത്ത് തമ്പാന് (മുംബൈ) ആണ്.
പശ്ചാത്തല സംഗീതം- എബി സാല്‍വിന്‍ തോമസ്, എഡിറ്റര്‍- ശശികുമാര്‍, കല- വിനോദ് ജോര്‍ജ്, നൃത്ത സംവിധാനം- -Dr. ശ്രീജിത്ത് ഡാന്‍സിറ്റി, പി. ധനശേഖരപാണ്ഡ്യന്‍, ആഷ്ബിന്‍ (ക്ലാസിക് ഡാന്‍സ് കോമ്പോസിഷന്‍), ഡിജിറ്റല്‍ ഇന്റര്‍മിടിയറ്റ്- ബിപിന്‍ വര്‍മ്മ, പ്രൊഡക്ഷന്‍ കണ്ട്രോളര്- ജോസ് വാരാപ്പുഴ, അസോസിയേറ്റ് ഡയറകട്ടേഴ്സ്- ജയരാജ് അമ്പാടി, ശ്രീജിത്ത് മോഹന്‍ദാസ്, അസിസ്റ്റന്റ് ഡയറക്ടര്‍- വൈശാഖ്, പ്രൊജക്ട് കോ ഓര്‍ഡിനേറ്റര്‍- ഷിഹാബ് അലി, വസ്ത്രാലങ്കാരം- ഷിബു, ചമയം- ലിബിന്, പരസ്യകല- ഷോബോക്സ്, പി ആര് ഒ- എ എസ് ദിനേശ്.
Online PR - CinemaNewsAgency.Com