CNA
കൊച്ചി:
'തറവാടിന്റെ അന്തസ്സു പോകണ്ടായെന്നു പറഞ്ഞു.
ലോണെടുത്തു വാങ്ങിയതാ പശുക്കളെ..
എന്തു പറയാനാ...! ഒരു കാലത്ത് ആന മുറ്റത്തു നിന്ന തറവാടാ ഇത്..
എന്നിട്ട് ?
അച്ഛന്റെ അമ്മായിടെ മോള് അംബുജാക്ഷി
ആന പാപ്പാന്റെ കൂടെ ഒളിച്ചോടിപ്പോയി.
അപ്പോ ആനയോ?
ആനയുടെ പൊറത്തു കേറിയാ രണ്ടാളും കുടി പോയത്.'
സ്റ്റെഫി സേവ്യര്‍ സംവിധാനം ചെയ്യുന്ന മധുരമനോഹര മോഹം എന്ന ചിത്രത്തിലെ രസകരമായ സംഭാഷണങ്ങളിലൊന്നാണിത്. ചിത്രത്തിന്റെ ട്രയിലറിലൂടെയാണ് ഈ സംഭാഷണങ്ങള്‍ പുറത്തുവിട്ടിരിക്കുന്നത്. ചിത്രത്തിന്റെ ട്രയിലര്‍ ഏപ്രില്‍ ഇരുപത്തിയേഴ് വ്യാഴാഴ്ച്ച വൈകിട്ട് ആറുമണിയോടെ പുറത്തുവിട്ടിരിക്കുന്നു.
ആനപ്പുറത്തു കയറി, ഒളിച്ചോടിയെന്ന് പറയുന്ന നിഷ്ക്കളങ്കയായ ഒരു മാതാവ്. ബിന്ദു പണിക്കരുടെ ഈ വാക്കുകളും.
എന്നിട്ട് ആനയോ എന്നു ചോദിക്കുന്ന അല്ത്താഫിന്റ മറുപടിയും ആരെയും പൊട്ടിച്ചിരിപ്പിക്കാന്‍ പോന്നതാണ്.
പത്തനംതിട്ട ജില്ലയുടെ പശ്ചാത്തലത്തിലൂടെ ഒരു നാടിന്റെ നേര്‍ക്കാഴ്ച്ച തന്നെയാണ് ഈ ചിത്രത്തിലൂടെ അവതരിപ്പിക്കുന്നത്.
പ്രബലമായ ഒരു നായര്‍ തറവാടിനെ കേന്ദ്രീകരിച്ചാണ് ചിത്രത്തിന്റെ അവതരണം. ഈ സമൂഹത്തിലെ തറവാട്ടു മഹിമയും, കര പ്രമാണിമാരും, കാര്യസ്ഥന്മാരുമൊക്കെ ഈ ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളാണ്.
ഇങ്ങനെയുള്ള ഒരു തറവാട്ടില്‍ നടക്കുന്ന ഒരു വിവാഹവും ആ വിവാഹത്തിനു പിന്നിലെ ചില നാടകീയ മുഹൂര്‍ത്തങ്ങളുമൊക്കെയാണ് നര്‍മ്മത്തിലൂടെയും, ഹൃദയഹാരിയായ രംഗങ്ങളിലൂടെയുംഈ ചിത്രത്തിലൂടെ അവതരിപ്പിക്കുന്നത്.
സൈജു ക്കുറുപ്പ്, ഷറഫുദ്ദീന്, രെജീഷാ വിജയന്, അര്‍ഷാബൈജു, വിജയരാഘവന്, അല്‍ത്താഫ് സലിം, ബിന്ദു പണിക്കര്‍, ബിജു സോപാനം, സുനില്‍ സ്വഗത, മീനാക്ഷി, മധു, ജയ് വിഷ്ണു, എന്നിവരും പ്രശസ്ത യൂ ട്യൂബ റായ സഞു, എന്നിവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.
രചന- മഹേഷ് ഗോപാല്‍ ജയ് വിഷ്ണു, സംഗീതം- ഹിഷാം അബ്ദുള്‍ വഹാബ്, ഛായാഗ്രഹണം- ചന്ദ്രു സെല്‍വരാജ്, എഡിറ്റിംഗ്- അപ്പു ഭട്ടതിരി,
കലാസംവിധാനം- ജയന് ക്രയോണ്‍, മേക്കപ്പ്- റോണക്സ് സേവ്യര്‍, കോസ്റ്റ്യൂം ഡിസൈന്‍- സനൂജ് ഖാന്, ചീഫ് അസ്സോസ്സിയേറ്റ് ഡയറക്ടര്‍- സ്യമന്തക് പ്രദീപ്,
പ്രൊഡക്ഷന്‍ എക്സിക്കുട്ടീവ്സ്- സുഹൈല്‍, അബിന്‍ എടവനക്കാട്, പ്രൊഡക്ഷന്‍ കണ്ട്രോളര്- ഷബീര്‍ മലവെട്ടത്ത്.
ബീത്രീഎം ക്രിയേഷന്‍സ് നിര്‍മ്മിക്കുന്ന ഈ ചിത്രത്തിന്റെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയായി.
മെയ് മാസത്തില്‍ ഈ ചിത്രം പ്രദര്‍ശനത്തിനെത്തുന്നു.
- വാഴൂര്‍ ജോസ്.
Online PR - CinemaNewsAgency.Com