CNA
കൊച്ചി:
ജനപ്രിയ നായകന് ദിലീപിനെ നായകനാക്കി വിനീത് കുമാര്‍ സംവിധാനം ചെയ്യുന്ന 'പവി കെയര്‍ ടേക്കര്‍' എന്ന ചിത്രത്തിന്റെ ടൈറ്റില്‍ പോസ്റ്റര്‍ റിലീസായി.
അഞ്ചു പുതുമുഖ നായികമാരുള്ള ഈ ചിത്രത്തില്‍ ജോണി ആന്റണി, രാധിക ശരത്കുമാര്, ധര്മജന് ബോള്‍ഗാട്ടി, സ്പടികം ജോര്‍ജ് തുടങ്ങിയ പ്രമുഖ താരങ്ങളും അഭിനയിക്കുന്നു.
ഗ്രാന്‍ഡ് പ്രോഡക്ഷന്‍സിന്റെ ബാനറില്‍ ദിലീപ് നിര്‍മ്മിക്കുന്ന ഈ തിരക്കഥ സംഭാഷണം, അരവിന്ദന്റെ അതിഥികള്‍ക്ക് ശേഷം രാജേഷ് രാഘവന് എഴുതുന്നു.
ഛായഗ്രഹകന്‍- സനു താഹിര്‍, എക്സിക്യൂട്ടീവ് പ്രൊഡ്യൂസര്‍സ്- അനൂപ് പത്മനാഭന്, കെ. പി വ്യാസന്.
ഷിബു ചക്രവര്‍ത്തി, വിനായക് ശശികുമാര്‍ എഴുതിയ വരികള്‍ക്ക് കന്നഡയിലും മലയാളത്തിലും ഹിറ്റ്കള്‍ സമ്മാനിച്ച മിഥുന് മുകുന്ദന് സംഗീതം പകരുന്നു.
എഡിറ്റര്‍- ദീപു ജോസഫ്, പ്രൊജക്റ്റ് ഹെഡ്- റോഷന് ചിറ്റൂര്‍, പ്രൊഡക്ഷന്‍ ഡിസൈന്‍- നിമേഷ് എം താനൂര്‍, പ്രൊഡക്ഷന്‍ കണ്ട്രോളര്- രഞ്ജിത് കരുണാകരന്, കോസ്റ്റ്യൂംസ്- സഖി എല്‍സ, മേക്കപ്പ്- റോണെക്സ് സേവ്യര്‍, സൗണ്ട് ഡിസൈന്‍- ശ്രീജിത്ത് ശ്രീനിവാസന്, സൗണ്ട് മിക്സിങ്- അജിത് കെ ജോര്‍ജ്, സ്റ്റില്‍സ്- രാംദാസ് മാത്തൂര്‍, ഡിജിറ്റല്‍ മാര്‍ക്കറ്റിംഗ്- സുജിത് ഗോവിന്ദന്,കണ്ടെന്റ് ആന്റ് മാര്‍ക്കറ്റിംഗ് ഡിസൈന്‍- പപ്പെറ്റ് മീഡിയ, പി ആര് ഒ- എ എസ് ദിനേശ്.
Online PR - CinemaNewsAgency.Com