CNA
കൊച്ചി:
രാജേഷ് മാധവന്, ജോണി ആന്റണി, അല്‍ത്താഫ് സലിം, ശ്രിത ശിവദാസ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി അജു കിഴുമല സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ചിത്രീകരണം എറണാകുളത്ത് ആരംഭിച്ചു.
ഇടപ്പള്ളി തോപ്പില്‍ ക്യൂന്‍ മേരി ദേവാലയം പാരിഷ് ഹാളില്‍ വെച്ച് പ്രശസ്ത സംവിധായകന് ബ്ലെസ്സി സ്വിച്ചോണ്‍ കര്‍മ്മം നിര്‍വ്വഹിച്ചു.
'രോമാഞ്ചം' ഫെയിം അബിന്‍ ബിനോ അദ്വൈത് അജയ്, മാര്ട്ടിന് ജിസില്‍, തെസ്നി ഖാന്, നിഷാ സാരംഗ് എന്നിവരാണ് മറ്റു പ്രമുഖ താരങ്ങള്‍.
ധ്യാന്‍ ശ്രീനിവാസന്-വിനയ് ജോസ് ചിത്രത്തിനു ശേഷം ഗുഡ് ആംഗിള്‍ ഫിലിംസിന്റെ ബാനറില്‍ സന്ദീപ് നാരായണന്, പ്രേം ഒ എബ്രഹാം, ജോബീഷ് ആന്റണി എന്നിവര്‍ ചേര്‍ന്ന് നിര്‍മ്മിക്കുന്ന ഈ ചിത്രത്തിന്റെ ഛായാഗ്രഹണം അനില്‍ വിജയ് നിര്‍വ്വഹിക്കുന്നു.
മോബിന് മോഹന്‍ എഴുതിയ വരികള്‍ക്ക് നിക്സണ് ജോയ് സംഗീതം പകരുന്നു.
എഡിറ്റര്‍- സുനേഷ് സെബാസ്റ്റ്യന്‍, പ്രൊഡക്ഷന്‍ കണ്ട്രോളര്- ജാവേദ് ചെമ്പ്, കല- കണ്ണന് ആതിരപ്പിള്ളി, വസ്ത്രാലങ്കാരം- ഇര്‍ഷാദ് ചെറുകുന്ന്, ചമയം- ബിനു അജയ്, ആക്ഷന്‍- അഷ്റഫ് ഗുരുക്കള്‍, ചീഫ് അസോസിയേറ്റ് ഡയറക്ടര്‍- ഉമേശ് എസ് നായര്‍, വിഎഫ്എക്സ്- സരീഷ് ആനന്ദ്, സ്റ്റില്‍സ്- അനില്‍ വന്ദന, പി ആര് ഒ- എഎസ് ദിനേശ്.
Online PR - CinemaNewsAgency.Com