സിനിമയാണ് ജീവിത മെന്നു അങ്ങ് പറയാറുണ്ട്. കഴിഞ്ഞ ആറു പതിറ്റാണ്ട് കാല ചലച്ചിത്ര ജീവിത ത്തിനിടയില്‍ വേദനാജനകമായ അനുഭവങ്ങള്‍ ഉണ്ടായിട്ടുണ്ടോ?
മധു: 'ഉണ്ട്. കുറെ വര്‍ഷങ്ങള്‍ക്ക് മുമ്പ് നടന്ന സംഭവമാണ്. തിരുവനന്തപുരതത് പുളിയറക്കോണം എന്ന പട്ടിക്കാട്ടിലാണ് ഉമാ സ്റ്റുഡിയോ സ്ഥാപിച്ചത്. അന്ന് അവിടെ റോഡില്ല പാലമില്ല. അങ്ങോട്ട് പോകാന്‍ വിളിച്ചാല്‍ ടാക്സിക്കാര്‍ വരില്ല. കടത്തു കടന്നു വളരെ മോശമായ വഴിയിലൂടെ വേണം ഈ സ്ഥലത്തു എത്തിച്ചേരാന്‍. ഞാന്‍ അവിടെ റോഡ് ഉണ്ടാക്കി. പാലം പണിയിച്ചു. ബസ് വന്നു. നാട്ടുകാരായ കുറെ പേര്‍ക്ക് ജോലി കൊടുത്തു. ഇതൊക്കെ ചെയ്തു കഴിഞ്ഞപ്പോള്‍ നേതാക്കള്‍ ചമഞ്ഞു കാശ് അടിക്കാന്‍ ചിലര്‍ വന്നു. ഞാന്‍ അതു പ്രോത്സാഹിപ്പിചില്ല. അതിന്റെ പ്രതികാരമായി അവര്‍ എന്നെ കൊല പാതകിയായി ചിത്രീകരിച്ചു. നമ്മുടെ വീട്ടില്‍ ജോലിക്ക് നിന്ന പയ്യനെ കൊന്നു വെന്ന് പറഞ്ഞു ബഹളമുണ്ടാക്കി. ഞാന്‍ പണം മുടക്കി വാങ്ങിയ മെഷീന്റെ പുറത്ത് ഘാതകന് മധു വിനെ അറസ്റ്റ് ചെയ്യുക എന്ന് എഴുതി വെച്ചു. 25000 രൂപയ്ക്കു വേണ്ടി ഒറ്റ ഒരുത്തന് ചെയ്ത പണിയാണ്. കാണാതായ പയ്യന് 14 വയസ് പ്രായമേയുള്ളു. ഒരു ദിവസം അവന് ആരോടും പറയാതെ ഏതോ ട്രെയിനില്‍ ക്കയറിപ്പോയി. അവനൊരു പാവം പയ്യനാണ്. പ്രായത്തിന്റെ സാഹസമായിരുന്നു അവന്റെ യാത്ര. രണ്ടു ദിവസം കഴിഞ്ഞപ്പോള്‍ അവന്റെ കത്ത് വന്നു. കോഴിക്കോട് കല്ലാ യിയിലെ ഒരു ഹോട്ടെലില്‍ ജോലിക്ക് നില്‍ക്കുകയാണെന്ന് അതില്‍ എഴുതിയിട്ടുണ്ട്. അപ്പോള്‍ തന്നെ കോഴിക്കോട് ആളെ വിട്ടു അവനെ കൂട്ടി കൊണ്ടു വന്നു. ഇതെല്ലാം ഒരാഴ്ച ക്കുള്ളില് സംഭവിച്ചകാര്യങ്ങള്‍ ആണ്. അതോടെ ഉമാ സ്റ്റുഡിയോ ഞാന്‍ പൂട്ടി. അത് എന്റെ വാശി യായിരുന്നു. വലിയ ലാഭ മുണ്ടായിട്ടല്ല സ്റ്റുഡിയോ നടത്തി കൊണ്ട് പോയിരുന്നത്. ഞാന്‍ അഭിനയിച്ചു ഉണ്ടാക്കുന്ന പൈസ ഇവന്മാര്ക്ക് ശമ്പളം കൊടുക്കാനും ലോണ്‍ അടക്കാനും മാത്രമേ ഉണ്ടായിരുന്നുള്ളു. കാശ് ഉണ്ടാക്കാന്‍ 24 മണിക്കൂറും ഓടി നടന്നു അഭിനയിച്ചു. നല്ലതോ ചീത്തയോ എന്ന് നോക്കാതെ വിളിക്കുന്ന എല്ലാ പടത്തിലും പോയി അഭിനയിച്ചു. സ്റ്റുഡിയോ നടത്തി കൊണ്ട് പോകാനുള്ള പൈസ കണ്ടെത്തുകയായിരുന്നുലക്ഷ്യം. ആ നാട്ടുകാര്‍ എന്റെ ശമ്പളം വാങ്ങി ജീവിച്ചിട്ടു ഏതോ ഒരു രാഷ്ട്രീയക്കാരന് പറഞ്ഞത് കേട്ട് ഞാന്‍ കൊലയാളിയാണെന്ന് എഴുതി വെക്കുക. എനിക്ക് വാശിയായി. സ്റ്റുഡിയോയില്‍ ജോലി ചെയ്തിരുന്ന ഒരുത്തനും ഇനി അവിടെ കാലു കുത്തരുത്. ആ നാടിനു ഒരുപാട് നന്മകള് ചെയ്തു.എന്നിട്ടും നന്ദി കേടുകാട്ടിയ ഒരു ജനത. 10 വര്‍ഷം സ്റ്റുഡിയോ പൂട്ടി യിട്ടു. പിന്നീട് അത് വിറ്റു.
'എന്നെ വല്ലാതെ വേദന പെടുത്തുകയും സങ്കട പ്പെടുത്തുകയും ചെയ്ത ജീവിതത്തില്‍ മറക്കാന്‍ കഴിയാത്ത വലിയൊരു അനുഭവമാണെന്ന് നടന് മധു പറഞ്ഞു.