അജയ് തുണ്ടത്തില്‍-
'സോപാനം' തിയേറ്റര്‍ ട്രൂപ്പില്‍ മുപ്പത് കൊല്ലവും ഏഷ്യാനെറ്റിലെ പോപ്പുലര്‍ പ്രോഗ്രാമായ 'മുന്‍ഷി'യില്‍ പണിക്കരായും തുടര്‍ന്ന് മുന്‍ഷിയായും വേഷമിട്ട് ഇരുപത് വര്‍ഷവും പൂര്‍ത്തിയാക്കി അഭിനയരംഗത്ത് അര നൂറ്റാണ്ടിന്റെ നിറവില്‍ എത്തിയിരിക്കുകയാണ് സോപാനം ശ്രീകുമാര്‍.
കോളേജ് വിദ്യാഭ്യാസത്തെ തുടര്‍ന്ന് വളരെ യാദൃശ്ചികമായി കാണാനിടയായ കാവാലം നാടകത്തില്‍ ആകൃഷ്ടനായാണ് ശ്രീകുമാര്‍ കാവാലം നാടകക്കളരിയിലെത്തുന്നത്.
കാവാലം നാരായണപ്പണിക്കര്‍ എന്ന സകലകലാ വല്ലഭന്റെ ശിക്ഷണത്തില്‍ സകല പാഠങ്ങളും സ്വായത്തമാക്കിയ ശ്രീകുമാര്‍ പിന്നെ നീണ്ട മുപ്പതു വര്‍ഷക്കാലം സ്വദേശത്തും വിദേശത്തുമായി നിരവധി അരങ്ങുകളില്‍ വൈവിധ്യ കഥാപാത്രങ്ങള്‍ക്ക് മിഴിവേകുകയായിരുന്നു.
തുടര്‍ന്ന് 'മുന്‍ഷി'യിലെത്തിയ ശ്രീകുമാര്‍ ആദ്യം പണിക്കര്‍ എന്ന കഥാപാത്രത്തിനും തുടര്‍ന്ന് മുന്‍ഷിക്കും ജീവന് പകര്‍ന്നു.
ഇരുപതു കൊല്ലം ശ്രീകുമാര്‍ മുന്‍ഷിയുടെ ഭാഗമായിരുന്നു. ലെനിന് രാജേന്ദ്രന് സംവിധാനം ചെയ്ത 'സ്വാതിതിരുന്നാള്‍' ആയിരുന്നു ആദ്യ ചിത്രം.
അതിനു മുന്‍പ് നിരവധി ദൂരദര്ശന് പരമ്പകളില്‍ അഭിനയിച്ചിരുന്നു.
അഞ്ജലി മേനോന്റെ പൃഥ്വിരാജ്, പാര്‍വ്വതി ചിത്രമായ 'കൂടെ'യില്‍ ഒരു ശ്രദ്ധേയ കഥാപാത്രമവതരിപ്പിച്ചിരുന്നു. ഏഷ്യാനെറ്റിലെ 'കൂടെവിടെ' സീരിയലില്‍ ഒരു സുപ്രധാന ക്യാരക്ടര്‍ ഉടന്‍ അവതരിപ്പിക്കാനുള്ള തയ്യാറെടുപ്പിലാണ് ശ്രീകുമാര്‍.
കാമ്പും കരുത്തുമുള്ള ചലച്ചിത്ര, പരമ്പര വേഷങ്ങളെ ഉറ്റുനോക്കുകയാണ് ശ്രീകുമാര്‍ ഇപ്പോള്‍.
സോപാനത്തില്‍ 30 കൊല്ലം, മുന്‍ഷിയില്‍ 20 കൊല്ലം...
50 കൊല്ലത്തെ അഭിനയ വിശേഷങ്ങളുമായി സോപാനം ശ്രീകുമാര്‍.
തുണ്ടത്തില്‍ ക്രയേഷന്സിനു വേണ്ടി അജയ് തുണ്ടത്തില്‍, സോപാനം ശ്രീകുമാറുമായി നടത്തിയ അഭിമുഖം.