ഇന്ദ്രജിത്ത് സുകുമാരനെ കേന്ദ്ര കഥാപാത്രമാക്കി സാസ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ പ്രേം എബ്രഹാം നിര്‍മ്മിച്ച് ബിബിന്‍ പോള്‍ സാമുവല്‍ സംവിധാനം ചെയ്ത 'ആഹാ' എന്ന ചിത്രത്തിലെ 'പക്കാന്‍ ബിജു' എന്ന അവതരിപ്പിച്ച കഥാപാത്രത്തെ നിതിന്‍ തോമസ്, മനസ്സ് തുറക്കുകയാണ്.
നോര്‍ത്ത് പറവൂര്‍ സ്വദേശിയായ നിതിന്‍ തോമസ്, കഴിഞ്ഞ 12 വര്‍ഷമായി സിനിമ രംഗത്ത് പ്രവര്‍ത്തിച്ചു വരുന്നു. അഭിനയത്തോടുള്ള അടങ്ങാത്ത പാഷന് ആണ് ഇവിടെ എത്തിച്ചത്.
കോളേജ് കാലഘട്ടം മുതല്‍ സീനിയേഴ്സ്ന്റെ പ്രൊജക്ടിന്റെ ഭാഗമാണ് അഭിനയിച്ചു തുടങ്ങി. പിന്നീടുള്ള വര്‍ഷങ്ങളില്‍ അഭിനയം കൂടുതല്‍ സീരിയസ്സായി കണ്ടുതുടങ്ങി.
ബി എ അനിമേഷന്‍ & ഗ്രാഫിക് ഡിസൈനിംഗ് ബിരുദത്തിനു ശേഷം ഫ്രീലാന്‍സ് വര്‍ക്കുകള്‍ എടുത്ത് ചെയ്തും നിരവധി മാഗസിനില്‍ ഡിസൈനര്‍ ആയ് ജോലി ചെയ്തു.
ആദ്യമായി അഭിനയിച്ച സിനിമ 'ലിറ്റില്‍ മാസ്റ്റര്‍' 2012 ല്‍ പുറത്തിറങ്ങി. 2013 ല്‍ ഇന്‍ഫിനിറ്റി ടൈംസ് എന്ന മാഗസിന് ജോലി ചെയ്യുമ്പോഴാണ് ഇന്ത്യന്‍ സിനിമയുടെ 100-ാം വര്‍ഷികത്തോട് അനുബന്ധിച്ചു സംവിധായകന് ലാല്‍ ജോസ് ജൂറിയായി നടത്തിയ ആക്ടിങ് കോണ്ട്ടസ്റ്റില് 2-ാം സ്ഥാനം കരസ്ഥമാക്കുന്നത്.
പിന്നീട് 2015 ല്‍ UI ഡിസൈനറായി 1 വര്‍ഷം ജോലി ചെയ്തപ്പോഴും മനസ്സില്‍ അഭിനയം അല്ലാതെ മറ്റൊന്നും ഉണ്ടായിരുന്നില്ല.
ആ സമയം കൂട്ടുകാരും ഒത്തു ഷോര്‍ട്ട് ഫിലിമുകള്‍ ചെയ്തു. ആ വര്‍ഷം 2015ല്‍ ബംഗളൂരുവില്‍ നിന്നും ഒരു സുഹൃത്ത് വഴിയായി നിശബ്ദം സിനിമയുടെ ഓഡിഷന് അറ്റന്‍ഡ് ചെയ്യുകയും അതില്‍ സെലക്ട് ആയി പിന്നീട്് ആ ചിത്രത്തില്‍ പോലീസ് വേഷം ചെയ്തു. തുടര്‍ന്ന് അവിടുന്ന് ജോലി രാജിവെച്ച് അഭിനയത്തെക്കുറിച്ച് കൂടുതല്‍ മനസിലാക്കാനായി ചെന്നൈയില്‍ കൂത്ത് പി പട്ടരില്‍ ഒരു കോഴ്സ് ചെയ്തു. അവിടെ ഒരു സുഹൃത്ത് വഴി സിനിമയുടെ ഓണ്‍ലൈന്‍ പ്രോമോഷനുകളില്‍ പ്രവര്‍ത്തിച്ചു.
24AM എന്ന കമ്പിനിയുടെ 'റെമോ', 'വേലൈക്കാരന്', 'സീമാരാജ' തുടങ്ങിയ ശിവകാര്ത്തികേയന് പടങ്ങള്‍ക്കാണ് ഓള് ഇന്ത്യ ഓണ്‍ലൈന്‍ പ്രൊമോഷന് നിര്‍വ്വഹിച്ചത്.
ഇതിന്റെ കൂടെ തന്നെ സ്ഥിരം അവിടെ ഓഡിഷന് അറ്റന്‍ഡ് ചെയ്യുകയും, വലിയ പ്രൊഡക്ഷന്‍ കമ്പിനിയില്‍ ഫോട്ടോസ് കൊണ്ട് കൊടുക്കുകയും ഒക്കെ ചെയ്ത പൊന്നു.
കേരളം, തമിഴ്നാട്, ബംഗളൂരു, മുംബൈ തുടങ്ങിയ സ്ഥലങ്ങളില്‍ 100 ന് മുകളില്‍ ഓഡിഷന് പോയിട്ടുണ്ട്.
ഷൈന്‍ ടോം ചാക്കോ നായകനായ 'തമി' (റീലീസ് ചെയ്തിട്ടില്ല), 'ആഹാ', 'ജമീലാന്റെ പൂവന്‍കോഴി' (റീലീസിന് ഒരുങ്ങുന്നു), 'ഡൂഡി' (തമിഴ് ചിത്രം പോസ്റ്റ് പ്രൊഡക്ഷന്‍ ജോലികള്‍ നടക്കുന്നു), റോഷന് ആന്‍ഡ്രൂസ് ദുല്‍ഖര്‍ സല്മാന് ചിത്രം 'സല്യൂട്ട്' ഇതൊക്കെയാണ് നിതിന്‍ തോമസ് അഭിനയിച്ച ചിത്രങ്ങള്‍.
സിനിമയോടുള്ള ആഗ്രഹം കൊണ്ട് സ്വന്തമായി 2 ഷോര്‍ട്ട് ഫിലിമുകള്‍ സംവിധാനം ചെയ്തു അഭിനയിച്ചു. ഷോര്‍ട്ട് ഫിലിമുകള്‍ ചെയ്യാനും സിനിമ ചെയ്യാനും ഒക്കെ തിരക്കഥ എഴുത്തുകള്‍ നടക്കുന്നു.
വാര്‍ത്ത പ്രചരണം- എം.എം. കമ്മത്ത്
Online PR - CinemaNewsAgency.Com