പ്രേക്ഷകരെ ത്രസിപ്പിക്കുവാന്‍ ലോകമെമ്പാടുമുള്ള വമ്പന്‍ താരങ്ങള്‍ അണിനിരന്ന റൂസോ സഹോദരന്മാരുടെ ആക്ഷന്‍ ബ്ലോക്ക്ബസ്റ്ററായ 'ദി ഗ്രേ മാന്‍' എന്ന ചിത്രവുമായി നെറ്റ്ഫ്ളിക്സ് പ്രദര്‍ശനത്തിന് ഒരുങ്ങുന്നു.
മാര്‍ക്ക് ഗ്രെയ്നിയുടെ 2009ല്‍ പുറത്തിറങ്ങിയ 'ഗ്രേമാന്‍' എന്ന പുസ്തകത്തെ അടിസ്ഥാനമാക്കിയാണ് ഈ ചിത്രം ഒരുങ്ങുന്നത്.
പുസ്തകത്തില്‍ നിന്നും സിനിമയിലേക്കുള്ള യാത്രയെക്കുറിച്ച് ഇപ്പോള്‍ പ്രേക്ഷകരോട് പറയുകയാണ് റുസ്സോ ബ്രദേഴ്സ്.
'ഞങ്ങളുടെ തിരക്കുള്ള ഷെഡ്യൂള്‍ കാരണം ഈ സിനിമ നിര്‍മ്മിക്കാന്‍ ഒമ്പത് വര്‍ഷമെടുത്തു. മാര്‍ക്ക് ഗ്രെയ്നിയുടെ എഴുത്തിലും അദ്ദേഹം എഴുത്തില്‍ എടുത്ത അധ്വാനവും ഞങ്ങള്‍ക്ക് ഒരു വെല്ലുവിളി തന്നെയായിരുന്നു.
കഥയില്‍ നിന്നും സിനിമയാകുമ്പോള്‍ അതില്‍ എന്തെല്ലാം കൂട്ടിച്ചേര്‍ക്കാം എന്നാലോചനകളില്‍ ആയിരുന്നു.
ഞങ്ങള്‍ കണ്ടുവളര്‍ന്ന 70കളിലെ ത്രില്ലര്‍ ചിത്രങ്ങളാണ് ഞങ്ങളുടെ പ്രചോദനം. 'ദ ഗ്രേ മാന്‍' വളരെ സങ്കീര്‍ണ്ണമായ ഒരു രാഷ്ട്രീയത്തിന്റെ പശ്ചാത്തലവും വ്യവസ്ഥയ്ക്കെതിരായ കലാപവും ഉള്‍ക്കൊള്ളുന്ന ഒരു ചിത്രമാണ്, കൂടാതെ ലോകത്തെക്കുറിച്ചുള്ള നമ്മുടെ ആശങ്കകളും ഞങ്ങള്‍ ഈ ചിത്രത്തില്‍ പ്രതിഫലിപ്പിക്കാന്‍ ശ്രമിച്ചിട്ടുണ്ട്.
സിനിമയെ കുറിച്ച് പറയുകയാണെങ്കില്‍ പ്രേക്ഷകര്‍ക്ക് സ്വയം മറന്നിരുന്നു കാണുവാനുള്ള ഒരു ലോകം തന്നെ സൃഷ്ടിക്കാന്‍ ഞങ്ങള്‍ ശ്രമിസിച്ചിട്ടുണ്ട്. അതിനുവേണ്ടി ലോകമെമ്പാടുമുള്ള മികച്ച അഭിനേതാക്കളെ തന്നെ ഞങ്ങള്‍ക്ക് കൊണ്ടുവരാനും സാധിച്ചു.
ഛായാഗ്രഹണത്തില്‍ ഒരു പുതിയ സമീപനം ആണ് സ്വീകരിച്ചിരിക്കുന്നത്. ലോസ് ഏഞ്ചല്‍സ്, ഫ്രാന്‍സ്, ചെക്ക് റിപ്പബ്ലിക്, തായ്ലന്ഡ്, ക്രൊയേഷ്യ, ഓസ്ട്രിയ, അസര്ബൈജാന് എന്നിവയുള്‍പ്പെടെ ഏഴ് വ്യത്യസ്ത ലൊക്കേഷനുകളിലാണ് 'ഗ്രേ മാന്‍' ചിത്രീകരിച്ചത്.
എഴുപതുകളിലെ ക്ലാസിക് സിനിമകളുടെ പ്രചോദനം ഉള്‍ക്കൊണ്ടാണ് ഈ സിനിമ ഒരുക്കിയിരിക്കുന്നത്' എന്നാണ് ജോ റൂസ്സോ പറയുന്നത്. 'ഗ്രേമാനും അതിലെ കഥാസന്ദര്‍ഭങ്ങളും ആകാംക്ഷ നിറഞ്ഞ മുഹൂര്‍ത്തങ്ങളും നിങ്ങളെ സീറ്റുകളില്‍ പിടിച്ചിരുത്തും എന്ന് ഉറപ്പാണ്'.
കാത്തിരിപ്പുകള്‍ക്കൊടുവില്‍ മറ്റൊരു ബ്ലോക്ക്ബസ്റ്ററുമായി റൂസോ ബ്രദേഴ്സ് തിരിച്ചെത്തിയിരികുകയാണ് 'ഗ്രേ മാന്‍' ജൂലൈ 22ന് മുതല്‍ നെറ്റ്ഫ്ളിക്സില്‍
പി.ആര്.ഒ- എസ്.ദിനേശ്, ശബരി.
Online PR - CinemaNewsAgency.Com