നടനും സംവിധായകനുമായ ജോണി ആന്റണിയും സംവിധായകന് ബെന്നി ആശംസയും അയല്‍ക്കാരാണ്.
പത്രപ്രവര്ത്തനത്തിനിടെ ബെന്നി സിനിമാട്ടോഗ്രാഫി പഠിക്കാന്‍ മദിരാശിക്ക് വണ്ടി കയറി. വൈകാതെ ജോണിയും മദിരാശിയിലെത്തി സിംഹധ്വനിയില് എഡിറ്റിംഗ് അസിസ്റ്റന്റായി. പിന്നെ തുളസിദാസിന്റെ പ്രിയശിഷ്യനുമായി. നിര്‍മ്മാതാവ് ജോക്കു പാലാക്കുന്നേല്‍ ജോണിയുടെ ഗോഡ്ഫാദറായി. ഇതിനോടകം മലയാള സിനിമയില്‍ ബെന്നി തിരക്കുള്ള സ്റ്റില്‍ ഫോട്ടോഗ്രാഫറായി.
'സുദിനം', 'സാരേ ജഹാം സേ അച്ഛാ', 'ആയിരം നാവുള്ള അനന്തന്' തുടങ്ങിയ ചിത്രങ്ങള്‍ ഇരുവരും ഒരുമിച്ചുവര്ക്ക് ചെയ്തു.
ക്രമേണ ജോണി മലയാള സിനിമയിലെ നമ്പര്‍ വണ്‍ ഡയറക്ടറായി മാറി. പത്രപ്രവര്‍ത്തനത്തിനിടയില്‍ ബെന്നി കൊച്ചു സിനിമകളുടെ സംവിധായകനും തിരക്കഥാകൃത്തും ഛായാഗ്രഹകനുമായി മാറി.
സംവിധാനം വിട്ട് ജോണി അഭിനയത്തിലേക്ക് മാറി തിരക്കുമായി.
ഈ സമയത്താണ് 'നിപ'യുടെ ഷൂട്ട്. നല്ല തിരക്കുണ്ടായിട്ടും ജോണി അയല്‍ക്കാരനും സുഹൃത്തുമായ ബെന്നിക്ക് ഡേറ്റ് നല്കി മറ്റു ചിലവര്‍ക്കുകള്‍ ഒഴിവാക്കി ബെന്നിയെ സഹായിച്ചു.
'നിപ്പ'യുടെ വിജയം സൗഹൃദത്തിന്റെ വിജയമായിരിക്കും.
26ന് നിപ്പ തിയേറ്ററുകളിലെത്തും.
- കെ.ജെ.