നാഷണല്‍ ഫിലിം അക്കാദമി, നെഹ്റു യുവ കേന്ദ്ര സംയുക്തമായി സംഘടിപ്പിച്ച ഷോര്‍ട്ട് ഫിലിം ഫെസ്റ്റിവലില്‍ മികച്ച സംവിധായകനുള്ള അവാര്‍ഡ് 'പഴംപൊരി' 'അവൈറ്റഡ്' എന്നി ഷോര്‍ട്ട് ഫിലിമിലൂടെ വിവേക് വൈദ്യനാഥന് കരസ്ഥമാക്കി.
ബാഹ്യ സൗന്ദര്യത്തേക്കാള്‍ ആന്തരിക സൗന്ദര്യത്തെ സ്നേഹിക്കാന്‍ പറയുന്ന ഒരച്ഛന്റെയും ആറാം ക്ലാസ്സില്‍ പഠിക്കുന്ന മകന്റെയും ആത്മബന്ധത്തിന്റെ ഹൃദയസ്പര്‍ശിയായ മുഹൂര്‍ത്തങ്ങള്‍ ദൃശ്യവല്‍ക്കരിക്കുന്ന ഹ്രസ്വ ചിത്രമാണ് 'പഴംപൊരി'.
വിവേക് വൈദ്യനാഥന് സംവിധാനം ചെയ്യ്ത 'പഴംപൊരി' സൈന വീഡിയോസ് യൂട്യൂബ് ചാനലിലൂടെ പ്രേക്ഷകരുടെ മുന്നിലെത്തുന്നു.
സന്തോഷ് ബാലരാമപുരം നിര്‍മ്മിക്കുന്ന ഈ ചിത്രത്തില്‍ വിജു കൊടുങ്ങല്ലൂര്‍, മാസ്റ്റര്‍ കൃഷ്ണദേവ് വിനോദ് എന്നിവര്‍ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു.
രചന- വിനു തട്ടാംപടി, ഛായാഗ്രഹണം- മഹേഷ് പട്ടണം, സംഗീതം- റെല്‍സ് റോപ്സണ്‍, പ്രൊഡക്ഷന്‍ കണ്ട്രോളര്- ഹോചിമിന്‍ കെ സി.
വിവേക് വൈദ്യനാഥന് സംവിധാനം ചെയ്ത മറ്റൊരു ഹ്രസ്വ ചിത്രമാണ് 'അവൈറ്റഡ്.
വേണി പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ചിദംബരകൃഷ്ണന് നിര്‍മിച്ച ഈ ചിത്രത്തില്‍ സ്നേഹതീരം എന്ന വൃദ്ധ സദനത്തിലെ അന്തേവാസിയായ നാരായണന്റെയും സൗമ്യയുടെയും ആത്മബന്ധത്തിന്റെ കഥ പറയുന്നു.
ഏപ്രില്‍ 25, 26 തീയതികളില്‍ തിരുവനന്തപുരം ഭാരത് ഭവനില്‍ വച്ചു നടക്കുന്ന അവാര്‍ഡ് ദാന ചടങ്ങില്‍ വെച്ച് പുരസ്കാരങ്ങള്‍ വിതരണം ചെയ്യും.
സ്വന്തം നിര്‍മ്മാണ കമ്പനിയായ വിവര്‍ണ്ണ എന്റര്ടൈന്മെന്റ്സ് (വിവേക് വൈദ്യനാഥന് പ്രൊഡക്ഷന്‍സ്) എന്ന ബാനറില്‍ ആദ്യമായി ഒരു സിനിമ സംവിധാനം ചെയ്യാനുള്ള പണിപ്പുരയിലാണ് വിവേക് വൈദ്യനാഥന്. താര നിര്‍ണയവും മറ്റും പുരോഗമിക്കുന്നു.
ഓണത്തിന് ഒഫീഷ്യലായി ചിത്രത്തിന്റെ വിശദ വിവരങ്ങള്‍ പ്രഖ്യാപിക്കുമെന്ന് വിവേക് വൈദ്യനാഥന് പറഞ്ഞു.
Online PR - CinemaNewsAgency.Com