പാലക്കാട്ടുക്കാരന്‍ ഹുസൈന് അറോണിയാണ് ബിജുക്കുട്ടനെ കള്ളനാക്കിയത്.
ഹുസൈന് അറോണിയുടെ മനസ്സില്‍ വന്ന ആശയമായിരുന്നു, ബിജുക്കുട്ടനെ കള്ളനാക്കി ഒരു സിനിമ ചെയ്യണമെന്നത്.
കള്ളന്മാരുടെ കഥ ഏറെ ഇഷ്ടപ്പെടുന്ന ഒരു സമൂഹമാണ് കേരളത്തില്‍ ഉള്ളത്.
കായംകുളം കൊച്ചുണ്ണി, മീശ മാധവന് തുടങ്ങിവയെല്ലാം വലിയ ഹിറ്റുകള്‍ ആയിരുന്നു. വളരെ അധികം സിനിമ ഇഷ്ടപെടുന്ന ഹുസൈന് അറോണി,
സ്വന്തമായി ഒരു സിനിമ നിര്‍മിച്ചു സംവിധാനം ചെയ്യണമെന്ന ആഗ്രഹം വന്നപ്പോള്‍ ബിജു കുട്ടനെ കള്ളനാക്കിയുള്ള ഒരു കഥയാണ് മനസ്സില്‍ വന്നത്. അങ്ങനെ 'കള്ളന്മാരുടെ വീട്' എന്ന് പേരിട്ടു ഒരു തിരക്കഥ എഴുതി പൂര്‍ത്തിയാക്കി.
ബിജുക്കുട്ടന് കഥ ഇഷ്ടമായപ്പോള്‍ അത് ഒരു നല്ല സിനിമയിലേക്കുള്ള തുടക്കമായി.
കുട്ടികള്‍ക്കൊപ്പം വീട്ടുക്കാര്‍ക്കും കണ്ട് ആസ്വദിക്കാവുന്ന ഒരു ഫിക്ഷന്‍ സ്റ്റോറിയാണ് 'കള്ളന്മാരുടെ വീട്'.
മൈഡിയര്‍ കുട്ടിച്ചാത്തന് എന്ന സിനിമക്ക് ശേഷം കുട്ടികള്‍ക്ക് ഇഷ്ടമാവുന്ന മായ ജാലം ഈ ചിത്രത്തില്‍ ഉള്‍പ്പെടുത്തിയപ്പോള്‍ ഒരു പക്ഷെ മലയാളത്തിലെ ഇങ്ങനെത്തെ കഥ ആദ്യമായിട്ടായിരിക്കും അവതരിപ്പിക്കുന്നത്.
ബിജു കുട്ടനെ കൂടാതെ കള്ളത്തരം മനസ്സില്‍ ഉള്ള ഉസ്താദിന്റെ വേഷത്തില്‍ നസീര്‍ സംക്രാന്തിയും കൂടാതെ ഉല്ലാസ് പന്തളവും, ടീമേ യെന്നു കേരളം ചെല്ലപ്പേരിട്ട് വിളിക്കുന്ന ബിനീഷ് ബാസ്റ്റിയനും കരിങ്കാളി എന്ന ഹിറ്റു പാട്ടിലൂടെ വൈറലായ ശ്രീകുമാര്‍ തുടങ്ങിയവര്‍ക്കൊപ്പം സിനിമ മോഹികളായ പുതുമുഖങ്ങളും ഈ ചിത്രത്തിലുണ്ട്.
'ചിന്തിക്കാനായി ഒന്നും ചിലപ്പോള്‍ ഉണ്ടാവില്ല. ഇതൊരു ബുദ്ധിജീവി പടമല്ല. പക്ഷെ, അത്യാവശ്യം ചിരിച്ചു ആസ്വദിക്കാന്‍ ഉള്ള നല്ലൊരു കഥ ഈ സിനിമക്കുള്ളിലുണ്ട്. ഒപ്പം, അത്ഭുത മായാജാല കാഴ്ചകളും...'
ഹുസൈന് അറോണി പറഞ്ഞു.
കെ എച്ച് പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ഹുസൈന് അറോണി നിര്‍മ്മിക്കുന്ന ഈ ചിത്രത്തിന്റെ ഛായാഗ്രഹണം വിപിന്ദ് വി രാജ് നിര്‍വ്വഹിക്കുന്നു. ജോയ്സ് ലഹ, സുധാംശു എന്നിവര്‍ എഴുതിയ വരികള്‍ക്ക് അന്‍വര്‍ സാദത്ത്, ദക്ഷിണ എന്നിവര്‍ സംഗീതം പകരുന്നു.
എഡിറ്റിംങ്- സാനു സിദ്ദിഖ്, എക്സിക്യൂട്ടീവ് പ്രൊഡ്യൂസര്‍- മുഹമ്മദ് ഷെറീഫ്, ശ്രീകുമാര്‍ രഘുനാഥ്, കല- മധു, ശിവന് കല്ലാടിക്കോട്, മേക്കപ്പ്- സുധാകരന്, വസ്ത്രാലങ്കാരം- ഉണ്ണി പാലക്കാട്, സ്റ്റില്‍സ്- മാത്തൂര്‍, പരസ്യക്കല- ഷമീര്‍, ആക്ഷന്‍- മാഫിയ ശശി, വിഘ്നേഷ്, ചീഫ് അസോസിയേറ്റ് ഡയറക്ടര്‍- ഹക്കീം ഷാ,
പ്രൊഡക്ഷന്‍ കണ്ട്രോളര്- ചെന്താമരക്ഷന്‍ പി ജി.
ക്രിസ്തുമസിന് 'കള്ളന്മാരുടെ വീട്' പ്രദര്‍ശനത്തിനെത്തും.
പി ആര് ഒ- എ എ എസ് ദിനേശ്.
<br><b>Online PR - CinemaNewsAgency.Com</b>