'ഹത്യ'
യുവ സംവിധായകന്‍ വിഷ്ണുരാജ് ഒരുക്കിയ ഇരകളുടെ കഥ പറയുന്ന 'ഹത്യ' റിലീസായി
Watch Video
LOUIS AND THE WITCH
കിരണ്‍ ലാല്‍ സംവിധാനം ചെയ്ത് ദിവ്യ എ എം തിരക്കഥയും നിര്‍മ്മാണവും നിര്‍വഹിച്ച് അനിമെട്രി ആനിമേഷന്‍സ് 2021 ല്‍ പുറത്തിറക്കിയ 'ലൂയിസ് ആന്‍ഡ് ദി വിച്ച്' എന്ന 3D ആനിമേറ്റഡ് ഷോര്‍ട്ട് ഫിലിമിന് ഗോവ ഇന്റര്‍നാഷണല്‍ ഫിലിം കോംപ്പെറ്റീഷനില്‍ (GIFC) ഒന്നാം സ്ഥാനം ലഭിച്ചു.
Watch Video
'പൈലോ കാന്‍'
'മിന്നല്‍ മുരളി'ക്കും മുമ്പേ കള്ളിമുണ്ടും ഉടുത്ത് ചെറിയൊരു തോര്‍ത്തും കഴുത്തില്‍ കെട്ടി തന്റെ നരച്ച മീശയും പിരിച്ച് പൈലോ എന്നൊരു തനി നാടന്‍ സൂപ്പര്‍ഹീറോ എത്തിയിട്ടുണ്ട്. ഒരുപക്ഷേ പല പരിമിതികള്‍ കൊണ്ടും ഷോര്‍ട്ട് ഫിലിം മേഖലയില്‍ അധികമാരും കൈവെക്കാത്ത ഒരു ജോണറിനെ അതിന്റെ കഥപറച്ചില്‍ രീതി കൊണ്ടും മേക്കിങ് ക്വാളിറ്റി കൊണ്ടും പരിചരിച്ച് മികവ് പുലര്‍ത്തിയ ഒരു കൊച്ചു ചിത്രമാണ് 'പൈലോ കാന്‍' (Pailo Can).
Watch Video
'കാവകം'
ചഞ്ചലമനസ്സുകളിലൂടെയുള്ള പ്രയാണം, വിശ്വാസങ്ങളും അവിശ്വാസങ്ങളും കെട്ടുപിണഞ്ഞു കിടക്കുന്ന മനസ്സിന്റെ നിഗൂഢതകളില്‍ മിഥ്യയും തഥ്യയും തിരിച്ചറിയാനാവാത്ത സ്ഥലകാല വിഭ്രമങ്ങളുടെ നേര്‍ക്കാഴ്ചയാണ് 'കാവകം' എന്ന ഹ്യസ്വ ചിത്രം.
Watch Video
'കാശി'
പ്രശസ്ത ചലച്ചിത്ര പിണനിഗായകന്‍ പ്രദീപ് പള്ളുരുത്തി, സലിന്‍ കൈതാരം എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ലാല്‍ പ്രിയന്‍ തിരക്കഥയെഴുതി സംവിധാനം ചെയ്ത ഹ്രസ്വ ചിത്രം 'കാശി' റിലീസായി.
Watch Video
'ഉമി'
'ഉമി' ഇന്ത്യല്‍ ആദ്യമായി ഒ.ടി.ടി.യില്‍ റീലീസായ ലെസ്ബിയന്‍ ഷോര്‍ട് മൂവി...?
Watch Video
'മിഡ്‌നൈറ്റ് റണ്‍'
പ്രശസ്ത നടനും സംവിധായകനുമായ ദിലീഷ് പോത്തനേയും 'ഗപ്പി' ഫേയ്ം ചേതന്‍ ജയലാലിനേയും എമിന്‍ സല്‍മാനേയും കേന്ദ്ര കഥാപാത്രങ്ങളാക്കി രമ്യ രാജ് തിരക്കഥയെഴുതി സംവിധാനം ചെയ്ത 'മിഡ്‌നൈറ്റ് റണ്‍'.
Watch Video
'ഉപ്പിലിട്ടത്'
കുട്ടി സംവിധായകന്‍ ദേവാംഗ്, കുട്ടികളെ പ്രധാന കഥാപാത്രങ്ങളാക്കി സംവിധാനം ചെയ്ത 'ഉപ്പിലിട്ടത്' എന്ന ഹൃസ്വ ചിത്രം ശ്രദ്ധേയമാവുന്നു.
Watch Video
'കോഴി'
'മുന്‍ഷി' ഫേയിമും മാധ്യമ പ്രവര്‍ത്തകനും അഭിനേതാവും നാടകപ്രവര്‍ത്തകനുമൊക്കെയായ രജു കോലിയക്കോട് സംവിധാനം ചെയ്യുന്ന ഷോര്‍ട് ഫിലിം 'കോഴി' പുറത്തിറങ്ങി.
Watch Video
'ഞാന്‍ സെലിബ്രിറ്റി'
കലാഭവന്‍ സതീഷ് തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ഹ്രസ്വചിത്രമായ 'ഞാന്‍ സെലിബ്രിറ്റി'.
Watch Video
'ചാവി'
അമ്പിളിവീട് മൂവീസിന്റെ ബാനറില്‍ അമ്പിളി റോയ് നിര്‍മ്മിച്ച് യുവതാരം ആല്‍ബിന്‍ റോയ് നായകനായ പുതിയ ഹ്രസ്വചിത്രം 'ചാവി' ബിനീഷ് ബാലനാണ് 'ചാവി'യുടെ സംവിധായകന്‍.
Watch Video
'സ്‌കള്‍ കാന്‍ഡി'
കാനഡ മലയാളി സുഹൃത്തുക്കളുടെ 'സ്‌കള്‍ കാന്‍ഡി' ശ്രദ്ധേയമാകുന്നു. ഒക്ടോബര്‍ 26 നു Kumbalanga Nights ന്റെ യൂട്യൂബ് ചാനലിലൂടെ 'സ്‌കള്‍ കാന്‍ഡി' എന്ന ഈ ഷോര്‍ട്ട് ഫിലിം റിലീസ് ചെയ്തത്.
Watch Video
'കാറ്റിനരികെ'
അശോകന്‍, സിദ്ധാര്‍ത്ഥ് ശിവ, സിനി എബ്രാഹം എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ഫാദര്‍ റോയി കാരയ്ക്കാട്ട് സംവിധാനം ചെയ്യുന്ന 'കാറ്റിനരികെ' എന്ന ചിത്രം ഗുഡ്‌വില്‍ എന്റര്‍ടെയിന്‍മെന്റ്‌സിന്റെ യൂട്യൂബ് ചാനലിലൂടെ റിലീസായി.
Watch Video
'പ്രണയവും മീന്‍കറിയും'
'പ്രണയവും മീന്‍കറിയും' എന്ന ഹ്രസ്വചിത്രം മെഗാസ്റ്റാര്‍ മമ്മുട്ടി തന്റെ ഫേസ്ബുക്ക് പേജിലൂടെ റിലീസ് ചെയ്തു.
Watch Video
'കുട്ടിദൈവം'
ക്യാമറ നായികയായി വരുന്ന ലോകത്തിലെ ആദ്യത്തെ റിയലിസ്റ്റിക് ഷോര്‍ട്ഫിലിം എന്ന റെക്കോര്‍ഡ് കരസ്ഥമാക്കിയ, ഡോ. സുവിദ് വില്‍സണ്‍ സംവിധാനവും നിര്‍മ്മാണവും നിര്‍വ്വഹിച്ച 'കുട്ടി ദൈവം' റിലീസായി.
Watch Video
'ഈ..ശോ'
ശരത് രാഘവന്‍, ജയകൃഷ്ണന്‍ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി അഞ്ജലി ജഗത് സംവിധാനം ചെയ്യുന്ന ഹ്രസ്വ ചിത്രമാണ് 'ഈ.. ശോ' സ്റ്റാര്‍ ഡെയ്‌സ് യൂട്യൂബ് ചാനലില്‍ റിലീസായി. എസ്.ജി.എസ്. സിനിമാസിന്റെ ബാനറില്‍ ഷിബു ജി. സുശീലന്‍ ആണ് 'ഈ..ശോ'യുടെ നിര്‍മ്മാണം.
Watch Video
'ബ്രഷ്'
നടന്‍ ആന്റണി വര്‍ഗീസ് പെപ്പെ കഥയെഴുതിയ 'ബ്രഷ്' എന്ന ഹൃസ്വചിത്രം ശ്രദ്ധേയമാകുന്നു.
Watch Video
'ചീള് വാസു'
മലയാളികള്‍ക്ക് സുപരിചിതനായ നടന്‍ സുര്‍ജിത് ഗോപിനാഥിനെ കേന്ദ്ര കഥാപാത്രമാക്കി പ്രിയേഷ് എം പ്രമോദ് രചനയും സംവിധാനവും നിര്‍വ്വഹിച്ച 'ചീള് വാസു' എന്ന ഹ്രസ്വചിത്രം സൈന മൂവി യൂട്യൂബ് ചാനലിലും റിലീസായി.
Watch Video
'എറിയന്‍'
Fedaration of Global Film Makers (FGFM) ന്റെ ബാനറില്‍ അനീഷ് ചെമ്പേരിയുടെ കഥയില്‍ രഘു രാജ് തിരക്കഥയും സംവിധാനവും നിര്‍വ്വഹിക്കുന്ന 'എറിയന്‍' എന്ന ഷോര്‍ട്ട് ഫിലിം റിലീസായി.
Watch Video
'മോഹനന്‍ കോളേജ്'
സാന്‍ഷി പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ഷിജു പനവൂര്‍ രചനയും സംവിധാനവും നിര്‍വ്വഹിച്ച ഹ്രസ്വചിത്രം 'മോഹനന്‍ കോളേജ്' പ്രേക്ഷകരുടെ അംഗീകാരവും വിജയ തരംഗവും സൃഷ്ടിക്കുക്കുകയാണ്.
Watch Video
'പൂവാകകള്‍ പൂക്കുന്നിടം'
അധ്യാപകനും ഗായകനുമായ നോബിള്‍ മാത്യു ആദ്യമായി കഥയെഴുതി സംഗീതസംവിധാനവും, സംവിധാനവും നിര്‍വ്വഹിക്കുന്ന മ്യൂസിക്കല്‍ ഷോര്‍ട്ട് മൂവിയാണ് 'പൂവാകകള്‍ പൂക്കുന്നിടം'.
Watch Video
'പകിട'
പ്രശസ്ത കലാ സംവിധായകനും വ്‌ളോഗറുമായ അനില്‍ കുമ്പഴ പ്രധാന വേഷത്തിലെത്തുന്ന 'പകിട' എന്ന വെബ്‌സീരീസ് റിലീസ് ചെയ്തു.
Watch Video
'വരവ്'
എസ്.ജി.എസ്. സിനിമാസിന്റെ ബാനറില്‍ ഷിബു ജി. സുശീലന്‍ നിര്‍മ്മിച്ച 'വരവ്' എന്ന ഷോര്‍ട്ട് ഫിക്ഷന്‍ ചിത്രം, ചലച്ചിത്ര പ്രവര്‍ത്തകരുടെ ക്ഷേമത്തിനായി ആരംഭിച്ച യൂട്യൂബ് ചാനലായ 'സ്റ്റാര്‍ ഡെയ്‌സ്' യൂട്യൂബ് ചാനലില്‍ റിലീസായി.
Watch Video
'ചൊറ'
ഒരു വലിയ വീട്ടില്‍ മോഷ്ടിക്കാന്‍ കയറുന്ന കള്ളന്മാരുടെ സംഘം... അവിടെ അവരെ കാത്തിരുന്നത് വിചിത്രമായൊരു അനുഭവമാണ്. 'ചൊറ'
Watch Video