മമ്മുക്കയുടെ കാരവന്‍

മലയാളത്തിന്റെ മഹാനടന്‍ മമ്മുക്കക്ക് വേണ്ടി വിപുലമായ സംവിധാനങ്ങളോടെ പുതിയ കാരവന്‍ ഒരുങ്ങുന്നു. ഭാരത് ബെന്‍സിന്റെ ഷാസിയിലാണ് 12 മീറ്റര്‍ നീളമുള്ള കാരവന്‍ തയ്യാറായിട്ടുള്ളത്.

Watch Video
'ഷക്കീല' ടീസറെത്തി

ഷക്കീലയുടെ ജീവിതം പകര്‍ത്തുന്ന 'ഷക്കീല' എന്ന സിനിമയുടെ ഒഫിഷ്യല്‍ ടീസര്‍ എത്തി. ചിത്രം ഡിസംബര്‍ 25ന് ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ, മലയാളം എന്നീ ഭാഷകളില്‍ ഇന്ത്യയൊട്ടാകെ റിലീസ് ചെയ്യും.

Watch Video
വെബ്‌സീരീസ് രംഗത്ത് പുതിയ ചരിത്രം എഴുതുന്നു 'പൗരഷ്പൂര്‍'

കാമത്തിന്റെയും പ്രതികാരത്തിന്റെയും ലിംഗരാഷ്ട്രീയത്തിന്റെയും കഥപറയുന്ന 'പൗരഷ്പൂര്‍' ഡിസംബര്‍ 29ന് റിലീസ് ചെയ്യും.

Watch Video
വിജയ് സേതു പതിയുടെ പുതിയമുഖം. പുതിയ സിനിമ

എസ്.പി. ജനനാഥന്‍ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന സിനിമയിലാണ് മക്കള്‍ സെല്‍വന്‍ വിജയ് സേതുപതി പുതിയ അവതാരം എടുക്കുന്നത്. 'ലാഭമെന്ന ടൈറ്റിലിന് താഴെ ഡേ ലൈറ്റ് റോബറി എന്നാണ് എഴുതിയിരിക്കുന്നത്. ഇതൊരു സാമൂഹ്യരാഷ്ട്രീയ ത്രില്ലര്‍ ചിത്രമാണെന്ന സൂചനയും നല്‍കുന്നുണ്ട്.

Watch Video
സാന്ദ്ര തോമസിന്റെ വീഡിയോ സോങ്ങ്

സാന്ദ്രയുടെ തങ്കക്കൊലുസ്സുകളുടെ ചാനലിന് ഒരു ലക്ഷം സബ്‌സ്‌ക്രൈബേഴ്‌സ് കടന്നു

Watch Video
ചമയങ്ങളില്ലാതെ വിമാനത്താവളത്തില്‍ എത്തിയ താരം, അമ്രിന്‍ ഖുറേഷി

കഴിഞ്ഞ ദിവസം ആദ്യ ചിത്രത്തിന്റെ മുംബയിലെ ഷൂട്ടിംഗ് കഴിഞ്ഞു അമ്രിന്‍ ഖുറേഷി ജന്മനാടായ ഹൈദരാബാദില്‍ എത്തി.

Watch Video
'നീലവാനം താലമേന്തി...' ഗായകന്‍ പികെ സുനില്‍കുമാറിന് അപൂര്‍വ്വനേട്ടം

മലയാളത്തിന്റെ വാനമ്പാടി കെ എസ് ചിത്രയ്‌ക്കൊപ്പം സുനില്‍കുമാര്‍ പാടിയ 'നീലവാനം താലമേന്തി പോരുമോ വാര്‍മുകിലേ' എന്ന സൂപ്പര്‍ഹിറ്റ് ഗാനമാണ് സുനില്‍കുമാറിന് ഇപ്പോള്‍ വഴിത്തിരിവാകുന്നത്.

Watch Video
'ഒരു നേര്‍ത്ത മഴ'യുമായി രോഹിത് ഓണ്‍റോക്ക്

തന്റെ ജീവിതത്തില്‍ ഉണ്ടായ തിക്താനുഭവങ്ങളില്‍ പൂര്‍ണ്ണ ദുഖിതയായ ഒരു പെണ്‍കുട്ടി മഴയത്തു നില്‍ക്കുമ്പോള്‍ ആ മഴ അവള്‍ക്കു എങ്ങനെ അനുഭവപ്പെടുന്നു എന്നതാണ് ഈ ഗാനത്തില്‍ അവതരിപ്പിച്ചിരിക്കുന്നത്.

Watch Video
മലയാളിയായ പ്രിയാ ലാലിന്റെ തെലുങ്ക് ചിത്രം 'ഗുവ ഗോരിങ്ക'

തെലുങ്ക് യുവതാരം സത്യദേവാണ് നായകന്‍. രാംഗോപാല്‍ വര്‍മ്മയുടെ സഹസംവിധായകന്‍ മോഹന്‍ ബൊമ്മിഡി സംവിധാനം ചെയ്ത 'ഗുവ ഗോരിങ്ക' ഡിസംബര്‍ 17ന് ആമസോണ്‍ പ്രൈമിലൂടെ റിലീസാവുകയാണ്.

Watch Video
ചെയ്ത് പോയ പാപങ്ങളുടെ കണക്ക് പറയന്ന കര്‍മ്മ

ഈ ജന്മത്തെ പാപങ്ങള്‍ക്കുള്ള ശിക്ഷ ഈ ജന്മത് തന്നെ ലഭിക്കും എന്ന ആശയം ചൂണ്ടിക്കാണിക്കുന്ന ഷോര്‍ട് ഫിലിം ആയ കര്‍മ്മ യൂട്യൂബില്‍ റിലീസ് ചെയ്തു.

Watch Video
പുതിയ നൃത്തചുവടുകളുമായി രേഖ രാഘവന്‍

ഷാജി യൂസഫ് സംവിധാനം ചെയ്യുന്ന 'എണ്‍പതുകളിലെ ഏഭ്യന്മാര്‍' എന്ന സിനിമയിലാണ് കൊറിയോഗ്രാഫറായി അങ്കം കുറിച്ചിരിക്കുന്നത്. രഞ്ജിത്ത് വാസുദേവ് സംഗീതം നല്‍കി വിജയ് യേശുദാസ് ആലപിച്ച, 'നീലവാനം... നിലാവില്‍ തെളിഞ്ഞ മാനം' എന്നുതുടങ്ങുന്ന ഖവാലി ഗാനത്തിന് നൃത്ത ചുവടൊരുക്കി അരങ്ങേറ്റം ഗംഭീരമാക്കുകയും ചെയ്തു.

Watch Video
ജനശ്രദ്ധയാകര്‍ഷിച്ച - കേരള ബ്ലാസ്‌റ്റേഴ്‌സ് - 'ആരവം'

പ്രതീഷ് വി വിജയന്‍ സംവിധാനം ചെയ്ത 'ആരവം' എന്ന ഫാന്‍ മെയ്ഡ് തീം സോങ് ജനശ്രദ്ധയാകര്‍ഷിക്കുന്നു.

Watch Video
'ദി റോഡ്' 10സംസ്ഥാനങ്ങള്‍ കടന്ന് 30 ലൊക്കേഷനില്‍ ചിത്രീകരിച്ച ട്രാവല്‍ സോങ്

യാത്ര ഇഷ്ടപ്പെടുന്നവര്‍ക്ക് ഇതൊരു രസകരമായ കാഴ്ച്ചാ അനുഭവമായിരിക്കും. അഞ്ചുപേര്‍ മൂന്നു ബൈക്കുകളിലായി പത്തിലധികം സംസ്ഥാനങ്ങളിലൂടെ 7000 കി.മീറ്റര്‍ സഞ്ചരിച്ചു മുപ്പത് ലൊക്കേഷനുകളിലായിട്ടാണ് പാട്ട് ചിത്രീകരിച്ചത്.

Watch Video
കത്തിക്കരിഞ്ഞ ശരണ്യയുടെ പ്രേതം

'ആകാശഗംഗ 2' എന്ന ചിത്രത്തില്‍ കത്തിക്കരിഞ്ഞു വികൃത വേഷത്തില്‍ പ്രേതമായി അഭിനയിക്കുമ്പോള്‍ നടി ശരണ്യ ആനന്ദിന്റെ മനസ്സ് ചെറുതായി നൊമ്പരപ്പെടുന്നുണ്ടായിരുന്നു.

Watch Video
നടി റോഷ്‌ന ആന്‍ റോയ്‌യും നടന്‍ കിച്ചു ടെല്ലസും വിവാഹിതരായി

നടി റോഷ്‌ന ആന്‍ റോയ്‌യും നടന്‍ കിച്ചു ടെല്ലസും ആലുവ സെന്റ് ആന്‍സ് പളളിയില്‍വെച്ച് വിവാഹിതരായി.

Watch Video
'കറ'യുടെ ടീസര്‍ പുറത്തിറങ്ങി

വിമുക്തി മിഷന്റെ സഹകരണത്തോടെ മാധ്യമ പ്രവര്‍ത്തകനും എഴുത്തുകാരനുമായ സതീശന്‍ കടന്നപ്പള്ളി ആണ് രചനയും സംവിധാനവും നിര്‍വഹിച്ചിട്ടുള്ളത്.

Watch Video
കലയോടുള്ള ഇഷ്ടമാണ് എന്നെ സിനിമയിലെത്തിച്ചത്

സജ്‌ന നജം ചലച്ചിത്രഅക്കാദമിക്ക് വേണ്ടി ബൈജു രാജ് ചേകവര്‍ സംവിധാനം ചെയ്യുന്ന 'ലൈഫ് ഈസ് ബ്യൂട്ടിഫുള്‍' എന്ന ഷോര്‍ട്ട് ഫിലിമില്‍ പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചുകൊണ്ടാണ് ക്യാമറയുടെ മുന്നില്‍ എത്തിയിരിരിക്കുന്നത്.

Watch Video
'കണ്ണേ പൊന്നേന്ന്' മ്യൂസിക് ആല്‍ബം റിലീസ്

'പരുന്ത്', 'എന്തിനാടീ പൂങ്കൊടി' എന്നീ നാടന്‍ പാട്ടുകള്‍ക്കു ശേഷം മണികണ്ഠന്‍ പെരുമ്പടപ്പ് ആലപിക്കുന്ന പുതിയ ഗാനം 'കണ്ണേ പൊന്നേന്ന്' ഇന്ന് വൈകീട്ട് ആറ് മണിക്ക് മക്കള്‍ ശെവന്‍ വിജയ് സേതുപതി റിലീസ് ചെയ്യും.

Watch Video
'പാവ കഥൈകള്‍' ടീസര്‍ ഇറങ്ങി

തമിഴിലെ മുന്‍നിര സംവിധായകരുടെ നാല് ചെറുസിനിമകളുടെ സമാഹാരമാണ് 'പാവ കഥൈകള്‍'. സുധ കൊങ്കര സംവിധാനം ചെയ്യുന്ന 'തങ്കം', വിഗ്‌നേഷ് ശിവന്റെ 'ലവ് പണ്ണ ഉട്രനും', വെട്രി മാരന്റെ 'ഊര്‍ ഇരവ്', ഗൗതം വസുദേവ് മേനോന്റെ 'വാന്‍മകള്‍' എന്നിവയാണ് ആന്തോളജിയിലെ നാല് ചിത്രങ്ങള്‍.

Watch Video
'കുടുക്ക് 2025' മോഷന്‍ പോസ്റ്റര്‍ പുറത്തിറങ്ങി

'അള്ള് രാമേന്ദ്രന്' ശേഷം ബിലഹരി സംവിധാനം ചെയ്യുന്ന 'കുടുക്ക് 2025' ന്റെ മോഷന്‍ പോസ്റ്റര്‍ പുറത്തിറങ്ങി.

Watch Video
മഞ്ജുവാര്യര്‍ കിം.. കിം... റിലീസ് ചെയ്തു

കിം... കിം... എന്ന ഗാനത്തിന്റെ ലിറിക്കല്‍ വീഡിയോ ആണ് പുറത്തിറങ്ങിയത്. ഈ ഗാനത്തിന്റെ വലിയൊരു പ്രത്യേകതയെന്നു പറയുന്നത് ഇത് പാടിയിരിക്കുന്നത് മഞ്ജുവാര്യര്‍ ആണ്.

Watch Video
ജയസൂര്യ@100; 'സണ്ണി'യുടെ ടീസര്‍ പുറത്തിറങ്ങി

ജയസൂര്യ അഭിനയിക്കുന്ന നൂറാമത്തെ ചിത്രമായ 'സണ്ണി'യുടെ ടീസര്‍ പുറത്തിറങ്ങി. ജയസൂര്യ തന്റെ ഫേസ്ബുക്ക് പേജിലൂടെയാണ് ടീസര്‍ പുറത്തുവിട്ടത്. 'സണ്ണി'യില്‍ ഒരു മ്യുസീഷനായാണ് ജയസൂര്യ എത്തുന്നത്.

Watch Video
സിനിമയില്‍ കാസ്റ്റിംഗ് കോള്‍ തട്ടിപ്പ് വ്യാപകമാകുന്നു

സിനിമ മേഖലയില്‍ കാസ്റ്റിംഗ് കാള്‍ തട്ടിപ്പ് വ്യാപകമാകുന്നു. മുമ്പ് ഇതുമായി ബന്ധപ്പെട്ട് ധാരാളം വാര്‍ത്തകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്, പോലീസ് നടപടികള്‍ ഉണ്ടായിട്ടുമുണ്ട്. എന്നിട്ടും ഇക്കാര്യത്തില്‍ വേണ്ടത്ര ജാഗ്രത പുലര്‍ത്താന്‍ സിനിമാ മോഹവുമായി നടക്കുന്നവര്‍ തയ്യാറാവുന്നില്ല എന്നത് അമ്പരപ്പിക്കുന്ന വസ്തുതയാണ്. തട്ടിപ്പിനിരയാകുന്നവരില്‍ അധികവും യുവാക്കളും യുവതികളുമാണ്. സാമ്പത്തികമായും ശാരീരികമായും തട്ടിപ്പിന് ഇരയായവര്‍ പുറത്ത് പറയാനും പോലീസില്‍ പരാതിപ്പെടാനും തയ്യാറാകാത്തതാണ് വ്യാജ കാസ്റ്റിംഗ് കാള്‍ നടത്തുന്നവരുടെ ധൈര്യം.

Watch Video
'കുമാരി'യുടെ മോഷന്‍ പോസ്റ്റര്‍ പുറത്തിറങ്ങി

ദുരൂഹതകള്‍ നിറഞ്ഞ 'കുമാരി'യുടെ മോഷന്‍ പോസ്റ്റര്‍ പുറത്തിറങ്ങി. ഐശ്വര്യ ലക്ഷ്മിയാണ് 'കുമാരി'യിലെ നായിക.

Watch Video